മകൾ റാഹയുടെ ജനനശേഷം സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ആഗ്രഹിച്ചു -ആലിയ ഭട്ട്
text_fieldsആലിയ ബട്ട് മകൾ റാഹയോടൊപ്പം
അമ്മയായ ശേഷം തന്‍റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന താരമാണ് ആലിയ ബട്ട്. കഴിഞ്ഞ വർഷമാണ് ആലിയ മകൾ റാഹാ കപൂറിനും ഭർത്താവ് രൺവീർ കപൂറിനുമൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറിയത്. അമ്മയായശേഷം താൻ മകളോടൊപ്പമുള്ള നിമിഷങ്ങളാണ് ഏറ്റവും ആസ്വധിക്കുന്നതെന്നും, സോഷ്യൽ മീഡിയ പൂർണ്ണമായും ഒഴിവാക്കിയാലൊ എന്ന് ചിന്തിക്കുന്നുണ്ടെന്നും നടി എസ്ക്വയര്‍ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
റാഹ കപൂറിന്റെ ജനനത്തിനുശേഷം മകളുടെ സംരക്ഷണത്തെ മാനിച്ച് ആലിയ തന്റെ ജീവിതത്തിൽ കൂടുതൽ സ്വകാര്യത കൊണ്ടുവരാൻ തുടങ്ങി. 'എനിക്ക് എന്റെ സോഷ്യൽ മീഡിയ ഒഴിവാക്കി അഭിനയ ജീവിതം കൊണ്ടുപോകുന്ന ഒരു നടിയാകണം. എല്ലാം പരസ്യമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല' ആലിയ പറഞ്ഞു.
എന്നാൽ ഒരു നടിയായതിനുശേഷം ഓൺലൈനിലൂടെ ലഭിക്കുന്ന ദശലക്ഷക്കണക്കിന് ആരാധകരുടെ സ്നേഹവും തുടക്കം മുതൽ തന്നെ പിന്തുണച്ചവരുമായുള്ള ബന്ധവും പെട്ടന്ന് ഇല്ലാതാക്കാനും ആലിയ ആഗ്രഹിക്കുന്നില്ല. എന്നാലും ഓൺലൈനിൽ പങ്കുവെക്കുന്ന വ്യക്തിപരമായ കാര്യങ്ങളിൽ നടി അതീവ ശ്രദ്ധ ചെലുത്താറുണ്ട്.
മുമ്പുള്ളതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ തന്‍റെ ഫോട്ടോ ആൽബം മകൾ റാഹ കപൂറിന്റെ ചിത്രങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. അവളിപ്പോൾ സ്വന്തമായി ഫോട്ടോകൾ എടുക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും അമ്മയായശേഷം താൻ മുമ്പെന്താണ് ചെയ്തിരുന്നതെന്നുവരെ ചിന്തിക്കാറുണ്ടെന്നും ആലിയ പറഞ്ഞു. ഒമ്പതുമാസത്തിനുളളിൽ ഒരുപാട് കാര്യങ്ങൾ നടന്നുവെന്ന് നടി ഓർക്കുന്നു. 'പണ്ടു നമ്മൾ ആരായിരുന്നുവെന്ന് ആലോചിക്കും, പക്ഷെ ഞാനീ ഭൂമിയിലേക്കു കൊണ്ടുവന്ന എന്‍റെ മകളുടെ വളർച്ച കാണുമ്പോൾ ഇനി ഒന്നിലേക്കും തിരിച്ചുപോകേണ്ടെന്ന് എനിക്കു തോന്നും' ആലിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

