Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഒ. മാധവൻ ഫൗണ്ടേഷൻ...

ഒ. മാധവൻ ഫൗണ്ടേഷൻ അവാർഡ് ഇന്ദ്രൻസിന്

text_fields
bookmark_border
ഒ. മാധവൻ ഫൗണ്ടേഷൻ അവാർഡ് ഇന്ദ്രൻസിന്
cancel

കൊല്ലം: നാടകാചാര്യൻ ഓ. മാധവന്‍റെ സ്മരണയ്ക്കായി ഒ.മാധവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. ശ്രേഷ്ഠ പ്രകടന പുരസ്ക്‌കാരം ഇന്ദ്രൻസിന്. നാടക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്‌കാരം ഇറ്റ്ഫോക് സ്ഥാപക ഡയറക്ടർ ശൈലജ ജലജക്കും നാടക രംഗത്തെ മികച്ച അഭിനേതാവിനുള്ള പുരസ്‌കാരം കണ്ണൂർ വാസൂട്ടിക്കും, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ശ്രേഷ്‌ഠ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും നൽകും.

ഈ മാസം 19ന് ഒ. മാധവൻ സ്‌മൃതി ദിനത്തിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ പുരസ്കാകര വിതരണം നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ കമൽ മുഖ്യാതിഥിയാകും. കമൽ ചെയർമാനും സുധി ദേവയാനി, ഡോ. സാംകുട്ടി പട്ടംങ്കരി എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indransCelebrityaward
News Summary - O. Madhavan Foundation Award for Indrans
Next Story