Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു: കാലാവധി നാലുമാസം

text_fields
bookmark_border
അമ്മയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു: കാലാവധി നാലുമാസം
cancel

കൊച്ചി: അമ്മയിൽ ജനറൽ ബോഡി അംഗങ്ങൾ രാജിവെച്ചതിനെ തുടർന്ന് സംഘടനയുടെ നടത്തിപ്പിന് അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. എം.എൽ.എയും നടനുമായ രമേഷ് പിഷാരടിയെ അധ്യക്ഷനാക്കിയാണ് കമ്മിറ്റി രൂപീകരിച്ചത്. നാലുമാസമാണ് കാലാവധി. രാജിക്കു പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ജഗദീഷിനെ ഏൽപ്പിക്കുകയായിരുന്നു.

രമേഷ് പിഷാരടിയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കൺവീനർ. കെ.ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സാദിഖ്, ഡോക്ടർ റോണി, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഇന്ന് വൈകിട്ടോടെയാണ് ഭരണ സമിതിയിലെ മുഴുവൻ അംഗങ്ങളും രാജി വെച്ചുവെന്നുള്ള വിവരം പുറത്തു വന്നത്. അതിനുമുമ്പ് ശ്വേത മോനോൻ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുന്നുവെന്ന് അറിയിച്ചിരുന്നു. അധികാരമേറ്റ് ഒരു വർഷം എത്തുന്നതിനു മുമ്പാണ് ഭാരവാഹികളുടെ രാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - new adhoc committee formed in amma
Next Story