Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘ഞാനേ കണ്ടുള്ളൂ, ഞാൻ...

‘ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ’; പ്രതിഷേധ ചിത്രം പോസ്റ്റ് ചെയ്ത് പിൻവലിച്ച നവ്യ നായർക്ക് ട്രോൾ മഴ

text_fields
bookmark_border
‘ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ’; പ്രതിഷേധ ചിത്രം പോസ്റ്റ് ചെയ്ത് പിൻവലിച്ച നവ്യ നായർക്ക് ട്രോൾ മഴ
cancel

ഡൽഹിയിൽ സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന സമരത്തിനിടെ, പൊലീസ് വാൻ ഒറ്റക്ക് തടഞ്ഞുനിർത്തി വൈറലായ മോഡൽ റിയ അഹിറിന്റെ ചിത്രം പുനരാവിഷ്കരിച്ച് നവ്യ നായർ. എന്നാൽ ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കകം തന്നെ നടി പോസ്റ്റ് പിൻവലിച്ചത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കും ട്രോളുകൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.

റിയയുടെ ചിത്രത്തെ അനുസ്മരിപ്പിക്കും വിധം പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ പങ്കുവെച്ചത്. കൊൽക്കത്തയിൽനിന്നുള്ളതാണെന്ന് ചിത്രത്തിൽനിന്ന് വ്യക്തമാവുന്നത്. വന്ദേ മാതരം പശ്ചാത്തല സംഗീതമായാണ് നടി ചിത്രം പങ്കുവെച്ചത്. മറ്റ് വിശദീകരണങ്ങളൊന്നുണ്ടായിരുന്നില്ല. എന്നാൽ, ഈ ചിത്രം രാജ്യത്തുടനീളം അലയടിക്കുന്ന വിദ്യാർഥി സമരങ്ങൾക്കും സി.ജെ.പി പ്രക്ഷോഭത്തിനുമുള്ള നവ്യ നായരുടെ ഐക്യദാർഢ്യ പ്രഖ്യാപനമാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. വ്യാഖ്യാനങ്ങൾ ശക്തമായതോടെ, നിമിഷങ്ങൾക്കകം തന്നെ നടി തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് ചിത്രം നീക്കം ചെയ്യുകയായിരുന്നു.

പോസ്റ്റ് പിൻവലിച്ചതോടെ ട്രോളുകളുമായി ആരാധകരും നെറ്റിസൺസും രംഗത്തെത്തി. ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ... നവ്യയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ 'നന്ദനത്തിലെ' പ്രശസ്തമായ സംഭാഷണം ഓർമിപ്പിച്ചുകൊണ്ട് ഒരു ആരാധകൻ കുറിച്ചു. നടി പൊലീസ് വാഹനത്തെ അനുഗ്രഹിക്കുകയാണോ?" എന്നും "ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ധൈര്യമില്ലെങ്കിൽ പിന്നെന്തിനാണ് പോസ്റ്റ് ഇട്ടത്?" എന്നും തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

മുംബൈ ദാദറിലെ ശിവാജി പാർക്കിന് സമീപത്തുനിന്നും വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത പൊലീസ് വാൻ ഒറ്റക്ക് തടഞ്ഞുനിർത്തിയ ഇരുപത്തിയേഴുകാരിയായ മോഡൽ റിയ അഹിറിന്റെ ധീരത കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഹൂഡിയും തൊപ്പിയും ധരിച്ച് മഴയെ അവഗണിച്ച് റോഡിലിറങ്ങിയ റിയ, കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോവുകയായിരുന്ന പൊലീസ് വാനിന് മുന്നിൽ കയറി നിന്ന് വാഹനം തടയുകയായിരുന്നു.

ഭയപ്പെടുത്തുന്നതിനായി പൊലീസ് വാനിന്റെ എൻജിൻ ഇരപ്പിച്ചിട്ടും റിയ ഒരടി പോലും പിന്നോട്ട് മാറിയില്ല. വാഹനത്തിൽ രണ്ടു കൈകളും കുത്തിനിന്ന് റിയ ഉറക്കെ 'ആസാദി' മുദ്രാവാക്യം മുഴക്കിയതോടെ ചുറ്റും കൂടിയ നാട്ടുകാരും സമരക്കാരും ആവേശത്തോടെ മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരുന്നു.

പൊലീസ് വാനിൽ വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കണ്ടപ്പോൾ ഒരു പൗരയെന്ന നിലയിൽ സ്വയം തോന്നിയ വികാരമാണ് എന്നെ വാനിന് മുന്നിൽ എത്തിച്ചത്. പുറത്തുനിന്ന് നോക്കുമ്പോൾ തന്നെ വാനിൽ കുട്ടികളെ ഞെരുക്കി നിറച്ചിരിക്കുന്നത് കാണാമായിരുന്നു. അവർ സഹായത്തിനായി അലറി വിളിക്കുന്നുണ്ടായിരുന്നു. പൊലീസുകാർ പോലും വാഹനത്തിന്റെ പടികളിൽ തൂങ്ങിനിൽക്കുകയായിരുന്നു.

വിദ്യാർഥികളെ അറസ്റ്റ് ചെയ്യാൻ കൃത്യമായ അറസ്റ്റ് മെമോ ഉണ്ടോ എന്ന് ഞാൻ പൊലീസിനോട് ചോദിച്ചു. കൃത്യമായ മറുപടി നൽകാതെ വാഹനം മുന്നോട്ട് എടുക്കാൻ നോക്കിയതോടെയാണ് വിദ്യാർഥികളെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് ഞാൻ വാനിന് മുന്നിൽ നിലയുറപ്പിച്ചത് റിയ മാധ്യമങ്ങളോട് പറഞ്ഞു. റിയയുടെ ഈ ധീരമായ ഇടപെടൽ വലിയ തരംഗമായതിന് പിന്നാലെയാണ്, അതേ ചിത്രം പുനരാവിഷ്കരിച്ച് പോസ്റ്റ് ഇടുകയും പിന്നീട് പെട്ടെന്ന് തന്നെ പിൻവലിക്കുകയും ചെയ്ത് നടി നവ്യ നായർ പുതിയ വിവാദത്തിന് വഴിതുറന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollpolice vanNavya Nairstudent strikesocial media viralCJP Protest
News Summary - Navya Nair Deletes Post Recreating Riya Ahir’s Viral Police Van Protest
Next Story