Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകെ.എസ്.ആർ.ടി.സിയുടെ...

കെ.എസ്.ആർ.ടി.സിയുടെ പരസ്യത്തിൽ മോഹൻലാൽ, സംവിധാനം പ്രിയദർശൻ; വൈറലായി വിഡിയോ

text_fields
bookmark_border
കെ.എസ്.ആർ.ടി.സിയുടെ പരസ്യത്തിൽ മോഹൻലാൽ, സംവിധാനം പ്രിയദർശൻ; വൈറലായി വിഡിയോ
cancel
camera_alt

 മോഹൻലാലും പ്രിയദർശനും

Listen to this Article

കെ.എസ്.ആർ.ടി.സി ബസ്സിൽ മോഹൻലാൽ. കാമറക്ക് പിന്നിൽ പ്രിയദർശനും. പ്രേക്ഷകരെ ഏറെ ആകാംക്ഷയിലാക്കിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രമാണോ എന്നായിരുന്നു പലരുടെയും സംശയം. പ്രിയദർശന്‍റെ 100-ാമത്തെ ചിത്രത്തിൽ മോഹൻലാലാകും നായകനെന്ന് സംവിധായകൻ നേരത്തെതന്നെ പറഞ്ഞിരുന്നു. ഇത് ആ സിനിമയുടെ ചിത്രീകരണം ആണോ എന്നായിരുന്നു ഉയർന്നിരുന്ന ചോദ്യം.

എന്നാല്‍ ഇത് മോഹന്‍ലാലിന്‍റെയും പ്രിയദര്‍ശന്‍റെയും കൂട്ടുക്കെട്ടില്‍ പിറക്കുന്ന 100-ാമത്തെ സിനിമയല്ല മറിച്ച് കെ.എസ്.ആര്‍.ടി.സിയുടെ ഒരു പരസ്യമാണെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. തൊടുപുഴയിലാണ് ചിത്രീകരണം നടന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയാണ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രിയദര്‍ശനെയും മോഹന്‍ലാലിനെയും കെ.എസ്.ആര്‍.ടിസിയുടെ പരസ്യത്തെ കുറിച്ചുമൊക്കെ മന്ത്രി വ്യക്തമാക്കിയത്.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ വാക്കുകള്‍

'കെ.എസ്.ആര്‍.ടി.സിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ ആയ നമ്മുടെ സ്വന്തം മോഹന്‍ലാല്‍ കെ.എസ്.ആര്‍.ടി.സിയുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞു. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ആണ് പരസ്യചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇത് വെറും പരസ്യചിത്രമല്ല. മലയാളികളുടെ ഗൃഹാതുരത്വത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുക്കെട്ട് (ലാലേട്ടന്‍& പ്രിയന്‍) മറുവശത്ത് മലയാളികളുടെ നിത്യജീവിതത്തിന്‍റെ ഭാഗമായ ആനവണ്ടി. ഈ കോമ്പോ വരുമ്പോള്‍ അത് വെറുമൊരു പരസ്യമായിരിക്കില്ല മറിച്ച് ഓരോ മലയാളിയുടെയും ഉള്ളുതൊടുന്ന ദൃശ്യവിരുന്നായിരിക്കും എന്ന് ഉറപ്പ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യാത്ത ലാലേട്ടന്‍റെ ഒരു സിനിമയെങ്കിലും കാണാത്ത മലയാളികള്‍ ഉണ്ടാകില്ലെന്ന് അറിയാം. ഇനി യാത്രകളെല്ലാം കെ.എസ്.ആര്‍.ടി.സിയില്‍' ഗണേഷ് കുമാര്‍ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlaladvertisementpriyadarshanCelebritiesKSRTCKB Ganesh Kumar
News Summary - Mohanlal in KSRTC advertisement, directed by Priyadarshan; Video goes viral
Next Story