Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘മൂന്ന് വിവാഹങ്ങൾക്ക്...

‘മൂന്ന് വിവാഹങ്ങൾക്ക് ഞാൻ കളഞ്ഞത് 17 വർഷം’; ആ സമയം ബുദ്ധിപൂർവ്വം ജോലി ചെയ്തിരുന്നെങ്കിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമായിരുന്നു-മീര വാസുദേവൻ

text_fields
bookmark_border
‘മൂന്ന് വിവാഹങ്ങൾക്ക് ഞാൻ കളഞ്ഞത് 17 വർഷം’; ആ സമയം ബുദ്ധിപൂർവ്വം ജോലി ചെയ്തിരുന്നെങ്കിൽ  വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമായിരുന്നു-മീര വാസുദേവൻ
cancel
camera_alt

മീര വാസുദേവൻ

മലയാളികളുടെ പ്രിയചിത്രം 'തന്മാത്ര'യിലെ ലേഘ രമേശൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനം കവർന്ന താരമാണ് മീര വാസുദേവൻ. മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച മീരക്ക് ആ ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ വലിയൊരു സ്ഥാനം ലഭിച്ചു. എന്നാൽ സിനിമയിലെ തിളക്കമാർന്ന കരിയറിനിടയിലും നടിയുടെ വ്യക്തിജീവിതം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ദാമ്പത്യ പരാജയങ്ങളെക്കുറിച്ചും നഷ്ടപ്പെട്ട വർഷങ്ങളെക്കുറിച്ചും പരസ്യമായി തുറന്നുപറയുകയാണ് താരം.

ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പശ്ചാത്താപം പരാജയപ്പെട്ട വിവാഹബന്ധങ്ങളായിരുന്നുവെന്ന് മീര വെളിപ്പെടുത്തിയത്.

"എന്റെ മകനോട് ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, മൂന്ന് വിഡ്ഢിത്തം പിടിച്ച വിവാഹങ്ങൾക്കായി ഞാൻ എന്റെ ജീവിതത്തിലെ 17 വർഷങ്ങളാണ് പാഴാക്കിയത്," മീര പറയുന്നു. ആ സമയം ബുദ്ധിപൂർവ്വം ജോലി ചെയ്തിരുന്നെങ്കിൽ കരിയറിൽ ഇതിലും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമായിരുന്നുവെന്ന് താരം വിശ്വസിക്കുന്നു.

"സിനിമയിലോ ഫിറ്റ്‌നസ്സിലോ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ എനിക്ക് ഒട്ടേറെ കാര്യങ്ങൾ നേടാമായിരുന്നു. മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കൂടുതൽ സമയം ചിലവഴിക്കാമായിരുന്നു. എന്നാൽ എന്നെ ഗൗരവമായി കാണാത്ത, ഒരിക്കൽ പോലും ബഹുമാനിക്കാത്ത ആളുകൾക്ക് വേണ്ടിയാണ് ഞാൻ എന്റെ വിലപ്പെട്ട സമയം കളഞ്ഞുകുളിച്ചത്," മീരയുടെ വാക്കുകളിൽ നഷ്ടബോധം നിഴലിക്കുന്നു.

മീരയുടെ വ്യക്തിജീവിതം വലിയ ചർച്ചയായിരുന്നു. മൂന്ന് തവണ വിവാഹിതയായെങ്കിലും മൂന്നും പരാജയത്തിലാണ് അവസാനിച്ചത്. 2005ൽ പ്രശസ്ത ഛായാഗ്രാഹകൻ അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെയാണ് മീര ആദ്യം വിവാഹം കഴിച്ചത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം 2010ൽ ഇവർ വേർപിരിഞ്ഞു. 2012ൽ നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മീരക്ക് ഒരു മകനുണ്ട്. എന്നാൽ 2016ൽ ഈ ബന്ധവും നിയമപരമായി അവസാനിച്ചു. ഏറെ കാലത്തിന് ശേഷം 2024 മെയ് മാസത്തിൽ ഛായാഗ്രാഹകൻ വിപിൻ പുതിയങ്കത്തെ മീര വിവാഹം ചെയ്തു. പക്ഷേ, ആ ദാമ്പത്യത്തിനും അധികം ആയുസ്സുണ്ടായിരുന്നില്ല. 2025 ആഗസ്റ്റിൽ ഇരുവരും വേർപിരിഞ്ഞു.

തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അത് തുറന്നുപറയാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും താരം വ്യക്തമാക്കുന്നു. അനുഭവങ്ങളാണ് ജീവിതത്തിൽ വ്യക്തത നൽകിയത്. മറ്റുള്ളവരുടെ അംഗീകാരത്തിന് വേണ്ടി ഓടുമ്പോഴാണ് സ്വന്തം ജീവിതത്തിലെ സമാധാനം നഷ്ടപ്പെടുന്നതെന്ന് താരം തിരിച്ചറിയുന്നു.

"നമ്മൾ മറ്റുള്ളവരിൽ നിന്ന് അംഗീകാരം തേടിപ്പോകുമ്പോഴാണ് സ്വന്തം ഇടത്തിൽ അസ്വസ്ഥരാകുന്നത്. ഇപ്പോൾ ഞാൻ എന്റെ കരിയറിലാണ് പൂർണ്ണമായും ശ്രദ്ധിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത്," മീര കൂട്ടിച്ചേർത്തു. സിനിമയിൽ സജീവമാകുന്നതിനൊപ്പം തന്നെ ഫിറ്റ്‌നസ്സിലും തന്റെ പ്രൊഫഷണൽ ജീവിതത്തിലും ശ്രദ്ധ നൽകി മുന്നോട്ട് പോകാനാണ് താരത്തിന്റെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RelationshipFamily lifeMeera Vasudevancelebrity news
News Summary - Meera Vasudevan on regaining control of life
Next Story