‘എന്നെ കുറിച്ച് വരുന്ന നെഗറ്റീവിറ്റിയും വിഡിയോകളും ബാധിക്കാറില്ല, ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്’ -മീര വാസുദേവൻ
text_fieldsകൊച്ചി: ജീവിതത്തിൽ ഏറെ വിഴ്ചകൾ ഉണ്ടായെങ്കിലും ഇപ്പോഴത്തെ ജീവിതത്തിൽ താൻ ഹാപ്പിയായെന്ന് നടി മീര വാസുദേവൻ. താരത്തിന്‍റെ പുതിയ ചിത്രമായ കല്യാണമരത്തിന്‍റെ റിലീസിന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഇപ്പോൾ കരിയറിൽ ഞാൻ വളരെ തിരക്കാണ്. എന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണ് ഞാൻ ഇപ്പോൾ. വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസുതുറന്ന് സംസാരിക്കുകയാണ് താരം.
‘തെറ്റായ കാര്യങ്ങൾ സമൂഹത്തിൽ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് താൻ വിവാഹമോചിതയായത്. എന്നെ കുറിച്ച് വരുന്ന നെഗറ്റീവിറ്റിയും വിഡിയോകളും എന്നെ ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഞാൻ ഉൾക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം. വ്യക്തത ജീവിതത്തിൽ വരുന്നത് എക്സ്പീരിയൻസിലൂടെയാണ്. നമ്മുടെ സ്പേസിൽ നമുക്ക് കംഫേർട്ട് ഇല്ലെങ്കിൽ മറ്റുള്ളവരുടെ സാധൂകരണം ചോദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ മറ്റുള്ളവർ പറയുന്നത് നമ്മുടെ സത്യമായി മാറും. എന്ന് കരുതി നമ്മൾ മറ്റുള്ളവരെ വേദനിപ്പിക്കേണ്ടതില്ല. പക്ഷെ അനുഭവങ്ങളിൽ നിന്ന് പഠിച്ച് വളരണം’ മീര പറഞ്ഞു.
‘പരിഹാര മാർഗങ്ങളോ ചോയ്സുകളോ കൊണ്ടുവന്ന ശേഷം ചർച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഇപ്പോഴും അച്ഛന്റേയും അമ്മയുടേയും മോന്റെയും മാർഗനിർദേശങ്ങൾ ഞാൻ എന്റെ കാര്യങ്ങളിൽ ഉപയോഗിക്കാറുണ്ട്. കുട്ടികൾ വളരെ ഇന്റലിജെന്റാണ്. ചിലപ്പോഴൊക്കെ ഞങ്ങളുടെ സംസാരം കേട്ട് മോൻ പരിഹാരമാർഗങ്ങളുമായി വരും. എന്റെ കുടുംബത്തോടൊപ്പം ഞാൻ ഹാപ്പിയാണ്. വളരെ സ്ഥിരതയുള്ള ഒരു സ്ഥലത്താണിപ്പോൾ. എന്റെ കരിയർ നല്ലൊരു സ്റ്റേജിലാണ്. ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. കരിയറിലും വളരെ ബിസിയാണ്’ മീര കൂട്ടിച്ചേർത്തു.
2024 മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. പാലക്കാട് സ്വദേശിയാണ് വിപിൻ. കോയമ്പത്തൂരിൽ വെച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ കാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്ക് പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്. തന്മാത്ര, കാക്കി, വൈരം തുടങ്ങി നിരവധി സിനിമകളിൽ മീര വേഷമിട്ടിട്ടുണ്ട്. മോഹൻലാൽ ചിത്രം തന്മാത്രയിലെ താരത്തിന്‍റെ പ്രകടനം ഏറെ കയ്യടി വാങ്ങിയിരുന്നു. ചെറിയ ഇടവേളക്ക് ശേഷം മീര വാസുദേവ് പ്രധാന സ്ത്രീ കഥാപാത്രമായി വരുന്ന ചിത്രമാണ് കല്യാണമരം. ചിത്രം 27 ന് റിലീസ് ചെയ്യും. പി.ആർ. ഒ-പി ആർ. സുമേരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

