ഐശ്വര്യ റായ് ഞെട്ടിച്ചു, പ്രണയം, പ്രതികാരം; ബാഹുബലി രണ്ടിന് മുകളിൽ പൊന്നിയിൻ സെൽവൻ 2
text_fieldsഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ 2. ഏപ്രിൽ 28 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള 3200 തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. നിലവിൽ റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഐശ്വര്യ റായി ബച്ചന്റെ കഥാപാത്രമായ നന്ദിനിയും വിക്രമിന്റെ കരികാലനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ബാഹുബലി2 നെക്കാൾ മികച്ചതാണ് പി.എസ് 2 എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ മണിര്തനം തന്റെ മറ്റു ചിത്രങ്ങളെ പോലെ റൊമാൻസ് വളരെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എ. ആർ റഹ്മാന്റെ സംഗീതം മറ്റൊരു ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്നുണ്ടെന്നും ആദ്യ ഷോക്ക് ശേഷം പ്രേക്ഷകർ പറയുന്നു.
പൊന്നിയിൻ സെൽവൻ 2 തിയറ്ററുകളിൽ എത്തിയപ്പോൾ ഏറ്റവും അധികം ചർച്ചയാവുന്നത് ഐശ്വര്യ റായ് ബച്ചനാണ്. ഇരട്ട കഥാപാത്രത്തിലാണ് ചിത്രത്തിൽ ആഷ് എത്തിയത്. താരം ഞെട്ടിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്. വിക്രം, കാർത്തി, ജയം രവി, തൃഷ എന്നിവരും തങ്ങളുടെ ഭാഗം വൃത്തിയായി കൈകാര്യം ചെയ്തുവെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മൊത്തത്തില് തൃപ്തികരമായ അനുഭവം പകരുന്ന പിരീഡ് ഡ്രാമയാണ് പിഎസ് 2 എന്നാണ് ചിത്രത്തിനെ കുറിച്ച് ലഭിക്കുന്ന പ്രതികരണം. ട്വിറ്ററിൽ പൊന്നിയിൻ സെൽവൻ 2 ട്രെൻഡിങ്ങായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

