Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'അത് ന്യായമായ...

'അത് ന്യായമായ ആവശ്യമാണെന്ന് കരുതുന്നു'; ജോലി സമയം എട്ട് മണിക്കൂറാക്കണമെന്നതിൽ ദീപികക്ക് പിന്തുണയുമായി മണിരത്നം

text_fields
bookmark_border
deepika
cancel

സന്ദീപ് റെഡ്ഡി വാങ്കയുടെ ചിത്രത്തിൽ നിന്നും, പ്രഭാസിന്റെ സ്പിരിറ്റിൽ നിന്നും ബോളിവുഡ് നടി ദീപിക പദുക്കോൺ പിന്മാറിയതിനെ തുടർന്ന് വലിയ തോതിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. നെറ്റിസൺമാരും മുഖമില്ലാത്ത ട്രോളുകളും മാത്രമല്ല ദീപികയുടെ 'പ്രൊഫഷണലിസത്തെ' സന്ദീപ് റെഡ്ഡി വാങ്കയും രംഗത്തെത്തിയിരുന്നു. സംവിധായകൻ പേര് വ്യക്തമായി പറഞ്ഞില്ലെങ്കിലും ആരെയാണ് പരാമർശിച്ചത് എന്നത് വ്യക്തമാണ്.

അജയ് ദേവ്ഗണും സെയ്ഫ് അലി ഖാനും നേരത്തെ ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മണിരത്നവും ദീപികയെ പിന്തുണച്ച് എത്തിയിരിക്കുകയാണ്. 'അത് ന്യായമായ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അത് യുക്തിരഹിതമായ കാര്യമല്ല, മറിച്ച് ഒരു അനിവാര്യതയാണ്. അത് മുൻഗണനയായിരിക്കണമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ അത് അംഗീകരിക്കുകയും മനസിലാക്കുകയും വേണം.

നേരത്തെ സ്പിരിറ്റ് സിനിമയില്‍ അഭിനയിക്കാന്‍ ദീപിക മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ഒന്ന് എട്ട് മണിക്കൂര്‍ ജോലി എന്നതായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കാതെ തൃപ്തി ദിമ്രിയെ നായികയായി നിശ്ചയിച്ച ശേഷം പേര് പറയാതെ പോസ്റ്റിട്ട സന്ദീപ് റെഡ്ഡി വാങ്കയുടെ നടപടിയാണ് ഈ വിഷയത്തില്‍ ചര്‍ച്ച ഉണ്ടാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mani RatnamDeepika PadukoneWork TimeSandeep Reddy Vanga
News Summary - Mani Ratnam supports Deepika in her bid to reduce working hours to eight hours
Next Story