Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനോഹരമായ ചിത്രം, ഒരുപാട് നാളുകൾക്ക് ശേഷം മനസ്സറിഞ്ഞ് ചിരിച്ചു; ‘മോധ രാത്രി’ക്ക് കൈയ്യടിച്ച് ആർ. മാധവൻ

text_fields
bookmark_border
R Madhavan
cancel
camera_alt

ആർ. മാധവൻ, മോധ രാത്രി

തമിഴ് സിനിമയിലെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമായ 'മോധ രാത്രി'ക്ക് പ്രശംസയുമായി നടൻ ആർ. മാധവൻ. ചിത്രം ബ്രില്യന്റ് ആണെന്നും ഒരുപാട് കാലത്തിന് ശേഷമാണ് ഒരു തമിഴ് ചിത്രം ഇത്രയധികം ആസ്വദിച്ചതെന്നും മാധവൻ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മാധവൻ സിനിമയുടെ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചത്.

‘എന്തൊരു മനോഹരമായ ചിത്രം! ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു തമിഴ് സിനിമ ഇത്രയേറെ ആസ്വദിച്ചത്. മികച്ച തിരക്കഥ, അതിമനോഹരമായ വിഷ്വൽ സ്റ്റോറിടെല്ലിങ്, അസാധാരണമായ പ്രകടനങ്ങൾ. ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ മനസ്സറിഞ്ഞ് ചിരിച്ചു, ആർപ്പുവിളിച്ചു, കൈയടിച്ചു. മുഴുവൻ ടീമിനും, അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും വലിയ സ്റ്റാൻഡിങ് ഒവേഷൻ. നിങ്ങൾക്ക് കൂടുതൽ കരുത്ത് ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് മാധവൻ കുറിച്ചത്. ചിത്രം നിർബന്ധമായും കാണേണ്ട ഒന്നാണെന്നും അദ്ദേഹം ക്യാപ്ഷനിൽ കൂട്ടിച്ചേർത്തു.

നവാഗതനായ രാജ കറുപ്പസ്വാമി സംവിധാനം ചെയ്ത ചിത്രമാണ് മോധ രാത്രി. റിഷികാന്ത്, അനിഷ്മ അനിൽകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിഷികാന്ത് മരുതനായകം എന്ന കഥാപാത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുമ്പോൾ, 'സിറൈ', 'യൂത്ത്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അനിഷ്മ മുത്തുശെൽവി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഒരു സാധാരണ ഗ്രാമത്തിലെ കല്യാണം അസാധാരണമായ രീതിയിൽ കുഴഞ്ഞുമറിയുന്നതാണ് കഥ. വിവാഹ രാത്രിയിൽ തന്നെ നവദമ്പതികളെ കാണാതാകുന്നതോടെ, രഹസ്യങ്ങൾ പുറത്തുവരികയും രണ്ട് കുടുംബങ്ങൾ തമ്മിൽ തെറ്റുകയും എല്ലാം കലുഷിതമാകുകയും ചെയ്യുന്നു. ഏതാണ്ട് മുഴുവൻ കഥയും ഒരൊറ്റ രാത്രിയിൽ നടക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

തെറ്റിദ്ധാരണകളും കോമഡി സാഹചര്യങ്ങളും വൈകാരിക നിമിഷങ്ങളും നിറഞ്ഞ ഒരു റൂറൽ കോമഡി എന്റർടെയ്‌നറാണ് ചിത്രം. ഷെല്ലി കിഷോർ, ചേതൻ, ഭഗവതി പെരുമാൾ, എ. വെങ്കിടേഷ്, ബക്‌സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇപ്പോൾ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ചെറിയ ബജറ്റിൽ ഇറങ്ങിയ ചിത്രം ലോകമെമ്പാടും 8.73 കോടിയോളം രൂപ കലക്ട് ചെയ്തതായാണ് ട്രേഡ് റിപ്പോർട്ടുകൾ.

ധനുഷ് ഹൃദയംഗമമായ ചിത്രം എന്നാണ് വിശേഷിപ്പിച്ചത്. ഒരു കൂട്ടം പുതുമുഖങ്ങളുടെ മനോഹരമായ പരിശ്രമത്തെ അഭിനന്ദിക്കണമെന്നും കുടുംബത്തോടൊപ്പം തിയറ്ററിൽ തന്നെ കാണാൻ ശ്രമിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കമൽഹാസനും ചിത്രത്തിന്റെ ടീമിനെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു. കമൽഹാസനാണ് തന്റെ സിനിമാ സ്കൂൾ എന്ന് സംവിധായകൻ രാജ കറുപ്പസ്വാമി തന്നെ പറഞ്ഞിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Madhavan Lauds Modha Rathiri Brilliantly
Next Story