Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅഭിനയത്തിൽ...

അഭിനയത്തിൽ സജീവമല്ലെങ്കിലും സമ്പന്ന ഐശ്വര്യ റായി തന്നെ! ആസ്തി 800 കോടി, ഇന്ത്യൻ സിനിമ‍യിലെ ധനികരായ നടിമാർ...

text_fields
bookmark_border
List of TOP 10 richest actresses of India: Aishwarya to Alia
cancel

ന്ത്യൻ നടന്മാരുടെ സ്വത്ത് വിവരങ്ങൾ എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ തുടങ്ങിയവരാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള താരങ്ങൾ. നടിമാരും സമ്പത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ 10 നടിമാർ ഇവരാണ്.

2023ലെ കണക്കുപ്രകാരം ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികയായ ഐശ്വര്യ റായി ബച്ചനാണ് ഏറ്റവും സമ്പന്നയായ നടി. ഏകദേശം 800 കോടിയാണ് നടിയുടെ ആസ്തി. 10 കോടി രൂപയാണ് ഒരു സിനിമക്കായി വാങ്ങുന്ന പ്രതിഫലം. ആറ്, ഏഴ് കോടിയാണ് എൻഡോഴ്സ്മെന്റ് ഫീസ്.


രണ്ടാംസ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ സജീവമായ നടിയുടെ ആസ്തി 620 കോടിയാണ്. 15 മുതൽ 40 കോടി വരെയാണ് സിനിമക്കായി വാങ്ങുന്നത്. എൻഡോഴ്സ്മെന്റ് ഫീസ് അഞ്ച് കോടി രൂപയാണ്.


500 കോടിയാണ് ദീപിക പദുകോണിന്റെ ആസ്തി. ഒരു സിനിമക്കായി വാങ്ങുന്നത് 15 കോടി മുതൽ 30 വരെയാണ്. ഏഴ് മുതൽ 10 കോടിവരെയാണ് നടി എൻഡോഴ്സ്മന്റെ് ഫീസായി വാങ്ങുന്നത്.


നടി കരീന കപൂറിന്റെ ആസ്തി 440 കോടിയാണ്. ഏട്ട് മുതൽ 18 കോടി വരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. മൂന്ന് മുതൽ നാല് കോടിവരെയാണ് എൻഡോഴ്സ്മന്റെ് ഫീസ് ഇനത്തിൽ ഈടാക്കുന്നത്.


2023 ലെ ലിസ്റ്റു പ്രകാരം 225 കോടിയാണ് അനുഷ്ക ശർമയുട ആകെ ആസ്തി. 12 മുതൽ 15 കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. എൻഡോഴ്സ്മന്റെ് ഫീസ് എട്ട് മുതൽ പത്തുവരെയാണ് ഈടാക്കുന്നത്.


ആറാം സ്ഥാനം മാധുരി ദീക്ഷിത്തിനാണ്. 250 കോടിയാണ് നടിയുടെ ആസ്തി. നാല് മുതൽ അഞ്ച് കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. എട്ട് കോടിയാണ് എൻഡോഴ്സ്മന്റെ് ഫീസ്.


നടി കത്രീന കൈഫിന്റെ ആസ്തി 235 കോടിയാണ്. 10 മുതൽ 12 കോടിവരെയാണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. ആറ് മുതൽ ഏഴ് കോടിവരെയാണ് നടിയുടെ എൻഡോഴ്സ്മന്റെ് ഫീസ്.


ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. ഹോളിവുഡിലും ആലിയ ചുവടുവെച്ചിട്ടുണ്ട്. 229 കോടി രൂപയാണ് നടിയുടെ ആസ്തി. 10 മുതൽ 15 കോടിവരെയാണ് നടിയുടെ പ്രതിഫലം. 2 കോടിയാണ് എൻഡോഴ്സ്മന്റെ് ഫീസ്.


123 കോടിയാണ് നടി ശ്രദ്ധ കപൂറിന്റെ ആസ്തി. ഏഴ് മുതൽ 15 കോടിയാണ് നടിയുടെ പ്രതിഫലം. 1.6 കോടി എൻഡോഴ്സ്മന്റെ് ഫീസായി നടി വാങ്ങുന്നത്.


തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് നയൻതാര .ഷാറൂഖ് ഖാൻ ചിത്രമായ ജവാനിലൂടെ നടി ബോളിവുഡിൽ ചുവടുവെച്ചിട്ടുണ്ട്. 10 മുതൽ 11 കോടിവരെയാണ് സിനിമ പ്രതിഫലം. 5 കോടിയാണ് എൻഡോഴ്സ്മന്റെ് ഫീസ്.



Show Full Article
TAGS:NayantharaKatrina KaifAnushka SharmaAlia BhattAishwarya Rai BachchanDeepika PadukoneKareena Kapoor KhanPriyanka Chopra Jonas
News Summary - List of TOP 10 richest actresses of India: Aishwarya to Alia
Next Story