Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘സന്തോഷമായിരിക്കാൻ...

‘സന്തോഷമായിരിക്കാൻ എനിക്ക് അവകാശമുണ്ട്, ഇഷ്ടമില്ലെങ്കിൽ അൺഫോളോ ചെയ്യൂ’; ഭാഗ്യരാജിന്റെ മരണശേഷമുള്ള സൈബർ ആക്രമണങ്ങളിൽ ഖുശ്ബു

text_fields
bookmark_border
Khushbu
cancel
camera_alt

ഖുശ്ബു,സുന്ദർ, ഭാഗ്യരാജ്

തെന്നിന്ത്യൻ സിനിമാലോകത്തെ മുതിർന്ന നടനും സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ വിയോഗത്തിന് പിന്നാലെ, മകളുടെ വിവാഹചിത്രങ്ങൾ പങ്കുവെച്ചതിന് തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകി നടി ഖുശ്ബു സുന്ദർ. തന്റെ മൂത്തമകൾ അവന്തിക സുന്ദറിന്റെ വിവാഹം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഭാഗ്യരാജ് അന്തരിച്ചതെന്നും, ജീവിതത്തിലെ വലിയൊരു സന്തോഷം ആഘോഷിക്കാൻ തനിക്ക് പൂർണ്ണ അവകാശമുണ്ടെന്നും വിമർശകർക്ക് ഖുശ്ബു മറുപടി നൽകി.

ഗോവയിലെ ലക്ഷ്വറി റിസോർട്ടിൽ വെച്ചായിരുന്നു ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അവന്തികയുടെ വിവാഹം. സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്ത ഈ ചടങ്ങിൽ കെ. ഭാഗ്യരാജും കുടുംബത്തോടൊപ്പം എത്തിയിരുന്നു. വിവാഹത്തിന് ശേഷം ഖുശ്ബു ഭർത്താവിനൊപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധിപ്പേർ ആശംസകളറിയിച്ചെങ്കിലും, ഭാഗ്യരാജിന്റെ മരണത്തിന് തൊട്ടുപിന്നാലെ ഇത്തരം ചിത്രങ്ങൾ പങ്കുവെച്ചതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം ആളുകൾ വിമർശനവുമായി രംഗത്തെത്തി.

തന്റെ സന്തോഷത്തെ ചോദ്യം ചെയ്തവരോട് കടുത്ത ഭാഷയിലാണ് ഖുശ്ബു പ്രതികരിച്ചത്. ഒരു ഇൻസ്റ്റാഗ്രാം കമന്റിന് മറുപടിയായാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ‘എന്നെ വിമർശിക്കാൻ വേണ്ടി മാത്രമാണോ നിങ്ങൾ എന്നെ ഫോളോ ചെയ്യുന്നത്? എന്റെ മകളുടെ വിവാഹം കഴിഞ്ഞ് 48 മണിക്കൂർ പോലും തികഞ്ഞിട്ടില്ല. ഭാഗ്യരാജ് സാറിന്റെ ഭാര്യ പൂർണ്ണിമയെ നിങ്ങളെക്കാൾ നന്നായി അറിയാവുന്നത് എനിക്കാണ്. എന്റെ ചിത്രങ്ങൾ കാണുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ദയവായി എന്നെ ഫോളോ ചെയ്യുന്നത് നിർത്തുക. നിങ്ങളെപ്പോലെയുള്ള ആളുകൾ ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ല. സന്തോഷമായിരിക്കാൻ എനിക്ക് എല്ലാ അവകാശവുമുണ്ട്’.

വിമർശനങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും കെ. ഭാഗ്യരാജിന്റെ വിയോഗത്തിൽ ഖുശ്ബു ഇൻസ്റ്റാഗ്രാമിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. നിങ്ങളോടൊപ്പമുള്ള രസകരമായ നിമിഷങ്ങൾ എന്നും എന്റെ ഓർമകളിൽ ഉണ്ടാകും. ഞാൻ നിങ്ങളെ മിസ്സ് ചെയ്യും’ എന്നാണ് ഖുശ്ബു കുറിച്ചത്.

തമിഴ് സിനിമയിലെ 'തിരക്കഥകളുടെ രാജാവ്' എന്നറിയപ്പെടുന്ന കെ. ഭാഗ്യരാജ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു 73കാരനായ അദ്ദേഹത്തിന്റെ അന്ത്യം. ഗോവയിൽ നടന്ന ഖുശ്ബുവിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ജൂൺ 25നാണ് അദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തിയത്. ജൂൺ 27 ശനിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂർണ്ണിമ ഭാഗ്യരാജാണ് ഭാര്യ. നടൻ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവർ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber Attacktamil cinemaKhushbu SundarkollywoodActor Bhagyarajcelebrity news
News Summary - Khushbu Sundar Hits Back At Trolls Over Daughter's Wedding Post
Next Story