Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രസവശേഷം വണ്ണം വെച്ചെന്ന പേരിൽ സൈബർ ആക്രമണം: ട്രോളൻമാർക്ക് കിടിലൻ മറുപടിയുമായി കത്രീന കൈഫ്; ‘നിങ്ങൾ തന്നെയാകണം നിങ്ങളുടെ ചിയർലീഡർ’

text_fields
bookmark_border
Katrina Kaif
cancel
camera_alt

കത്രീന കൈഫ്

പ്രസവശേഷം ശരീരഭാരം കൂടിയതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ബോഡി ഷെയ്മിങ് നേരിടുന്ന ആദ്യത്തെ സെലിബ്രിറ്റി അല്ല കത്രീന കൈഫ്. എന്നാൽ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഇത്തരം അനാവശ്യ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് നന്നായി അറിയാവുന്ന താരമാണ് കത്രീന. സ്ത്രീ തങ്ങളുടെ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ ഒതുങ്ങിയില്ലെങ്കിൽ അവരുടെ ശരീരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും അഭിപ്രായം പറയാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് സമൂഹം പലപ്പോഴും കരുതുന്നത്.

മുംബൈയിൽ നടന്ന ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ കത്രീനയുടെ ചിത്രം വൈറലായതോടെയാണ് വിമർശനം തുടങ്ങിയത്. ഒരു വയസ്സ് പോലും തികയാത്ത മകൻ വിയാന്റെ അമ്മയാണ് എന്ന കാര്യം മറന്നുകൊണ്ട്, താരം വണ്ണം വെച്ചതിനാൽ കരിയർ അവസാനിച്ചുവെന്നായിരുന്നു ട്രോളന്മാരുടെ പ്രചാരണം. എന്നാൽ വോഗ് മാഗസിന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ഈ ബോഡി ഷെയ്മിങ്ങിന് കത്രീന ശക്തമായ മറുപടി നൽകി.

തൂക്ക യന്ത്രത്തിലെ രണ്ടക്ക സംഖ്യ കൊണ്ട് തന്റെ മൂല്യം അളക്കാൻ ശ്രമിച്ച സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തെ പരിഹസിച്ചുകൊണ്ട് കത്രീന ചോദിച്ചു, "ബൗൺസ് ബാക്ക്? എവിടെ നിന്ന്?""എന്റെ ഹൃദയത്തിലെ ആഴമായ ആഗ്രഹത്തിലേക്കാണ് ഞാൻ ഒരു പടി മുന്നോട്ട് വെച്ചത്, പിന്നെ ഞാൻ എന്തിന് പിന്നോട്ട് പോകണം?" താരം പറഞ്ഞു.

ഞാൻ പ്രസവിച്ചതിന് ശേഷമുള്ള ആദ്യത്തെ കുറച്ച് ദിവസങ്ങൾ, വിയാന്റെ മുഖം കാണുകയും, എനിക്കും വിക്കിക്കും വേണ്ടിയുള്ള നാല് വർഷത്തെ ദുഷ്‌കരമായ യാത്ര ഇവിടെ എത്തി നിൽക്കുന്നുവെന്ന് അറിയുകയും ചെയ്തത് വിവരിക്കാനാവാത്ത അനുഭവമായിരുന്നു. നവംബർ 7ന് ഒരു വയസ്സ് തികയാൻ പോകുന്ന മകനോടൊപ്പമുള്ള ഓരോ നിമിഷവും കുടുംബത്തോടൊപ്പമുള്ള സമയവും ആസ്വദിക്കുകയാണ് കത്രീന.

കത്രീനയുടെ ഭാരത്തെക്കുറിച്ചും അത് അവരുടെ കരിയറിനെ ബാധിച്ചോ എന്നതിനെക്കുറിച്ചും സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചർച്ച തുടരുകയാണ്. ‘എന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ചും എന്റെ ശരീരത്തിന് ഏറ്റവും ഊർജ്ജസ്വലത തോന്നുന്ന അവസ്ഥയെക്കുറിച്ചും എനിക്ക് നല്ല ബോധ്യമുണ്ട്. ഞാൻ എന്റെതായ വേഗതയിൽ അവിടെ എത്തും’ എന്ന് പറഞ്ഞുകൊണ്ടാണ് താരം ട്രോളന്മാരുടെ വായടപ്പിച്ചത്.

നമ്മൾ അവരെ എല്ലാവരെയും തൃപ്തിപ്പെടുത്താൻ തുടങ്ങിയാൽ, അത് നമുക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ തന്നെ ഇല്ലാതാക്കുമെന്ന് ഞാൻ കരുതുന്നു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ കാണുമ്പോൾ അവ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് കത്രീന പറഞ്ഞു.

അത് എന്റെ പ്രവർത്തികളെ നിയന്ത്രിക്കാൻ അനുവദിച്ചാൽ, ഞാൻ ഭയന്ന് തളർന്നുപോകും, ജീവിതത്തിലോ മറ്റേതെങ്കിലും മേഖലയിലോ മുന്നോട്ട് പോകാൻ കഴിയാതെ വരും. നിങ്ങൾ തന്നെയായിരിക്കണം നിങ്ങളുടെ ഏറ്റവും വലിയ ചിയർലീഡർ. ആ നിമിഷത്തിൽ നിങ്ങൾ ആരാണോ അതായി സ്വയം അംഗീകരിക്കണമെന്ന് താരം പറയുന്നു.

ചില സമയങ്ങളിൽ നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി കാണപ്പെടുകയും അനുഭവപ്പെടുകയും ചെയ്യും, മറ്റ് ചില സമയങ്ങളിൽ നിങ്ങൾ അവിടെ എത്താനുള്ള യാത്രയിലായിരിക്കും. ഇതെല്ലാം ആസ്വദിക്കൂ എന്നായിരുന്നു കത്രീന പറഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Katrina Kaif Shuts Down Body-Shaming Trolls
Next Story