Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഫിലിം ചേംബർ...

ഫിലിം ചേംബർ യോഗത്തിനിടെ കുഴഞ്ഞുവീണു; കന്നഡ നടനും സംവിധായകനുമായ ജോ സൈമൺ അന്തരിച്ചു

text_fields
bookmark_border
ഫിലിം ചേംബർ യോഗത്തിനിടെ കുഴഞ്ഞുവീണു; കന്നഡ നടനും സംവിധായകനുമായ ജോ സൈമൺ അന്തരിച്ചു
cancel

കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു. ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു ജോ സൈമൺ. 80 വയസ്സായിരുന്നു. ബംഗളൂരുവിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കന്നഡ ചലച്ചിത്ര മേഖലക്ക് വലിയ സംഭാവനകൾ നൽകിയിട്ടുള്ള സംവിധായകനാണ് ജോ സൈമൺ. 'സാഹസ സിംഹ', 'സിംഹ ജോഡി', 'മിസ്റ്റർ വാസു' തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. കർണാടക ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. നടനായും സംവിധായകനായും ഗാനരചയിതാവായും 100-ലേറെ ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ 'പയണ' ആയിരുന്നു അവസാന ചിത്രം.

കന്നഡ ചലച്ചിത്ര വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ് ജോ സൈമണിന്റെ വിയോഗമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് ആർ. അശോകയും ദുഃഖം പ്രകടിപ്പിച്ചു. പതിറ്റാണ്ടുകളുടെ സമർപണവും കലാപരമായ അഭിനിവേശവും പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ മുഴുവൻ കന്നഡ സിനിമയേയും എപ്പോഴും സ്വാധീനിക്കുന്നവയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannada actorIndian cinemakannada directorCinema News
News Summary - Kannada director Joe Simon passes away at 80 due to heart attack
Next Story