Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകന്നട നടൻ ശിവറാം...

കന്നട നടൻ ശിവറാം അന്തരിച്ചു

text_fields
bookmark_border
കന്നട നടൻ ശിവറാം അന്തരിച്ചു
cancel

ബം​ഗ​ളൂ​രു: സ്വ​ഭാ​വ ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും നി​ർ​മാ​താ​വാ​യും ആ​റു ദ​ശാ​ബ്​​ദ​ത്തോ​ളം ക​ന്ന​ട സി​നി​മ മേ​ഖ​ല​യി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്ന മു​തി​ർ​ന്ന ന​ട​ൻ എ​സ്. ശി​വ​റാം അ​ന്ത​രി​ച്ചു. 83 വ​യ​സ്സാ​യി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ​തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ​യാ​ഴ്ച കെ.​ആ​ർ റോ​ഡി​ൽ കാ​ർ തൂ​ണി​ലി​ടി​ച്ച് ത​ല​ക്ക് പ​രി​ക്കേ​റ്റ​തി​നെ​തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു. ആ​റു ദ​ശാ​ബ്​​ദ​ക്കാ​ലം സാ​ൻ​ഡ​ൽ​വു​ഡി​ൽ തി​ള​ങ്ങി​യ ശി​വ​റാം ഡോ. ​രാ​ജ്കു​മാ​ർ, അം​ബ​രീ​ഷ്, ഡോ. ​വി​ഷ്ണു​വ​ർ​ധ​ൻ, ര​ജ​നീ​കാ​ന്ത്, ക​മ​ൽ ഹാ​സ​ൻ തു​ട​ങ്ങി​യ ന​ട​ന്മാ​ർ​ക്കൊ​പ്പം പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 60ൽ ​അ​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.

1938 ജ​നു​വ​രി 28ന് ​ത​മി​ഴ് ബ്രാ​ഹ്മ​ണ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ശി​വ​റാം സി​നി​മ മേ​ഖ​ല​യി​ൽ ശി​വ​റാം അ​ണ്ണ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. 1965ൽ ​ബെ​ര​ത ജീ​വ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. നാ​ഗ​രാ​ഹു, ച​ലി​സു മൊ​ഡ​ഗ​ലു, ശ്രാ​വ​ണ ബ​ന്തു, ഹാ​ലു ജെ​നു തു​ട​ങ്ങി​യ​വ​യാ​ണ് ശ്ര​ദ്ധേ​യ ചി​ത്ര​ങ്ങ​ൾ. 1985ൽ ​അ​മി​താ​ഭ് ബ​ച്ച​ൻ, ക​മ​ൽ ഹാ​സ​ൻ, ര​ജ​നീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ച്ച് സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​യ ഹി​ന്ദി സി​നി​മ​യാ​യ ഗെ​രാ​ഫ്റ്റ​റിെൻറ നി​ർ​മാ​ണ​വും ശി​വ​റാ​മാ​ണ് നി​ർ​വ​ഹി​ച്ച​ത്. സി​നി​മ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യി 2010-11 കാ​ല​ഘ​ട്ട​ത്തി​ൽ ഡോ. ​രാ​ജ്കു​മാ​റിെൻറ പേ​രി​ലു​ള്ള ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെൻറ് പു​ര​സ്കാ​രം ന​ൽ​കി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ആ​ദ​രി​ച്ചു. പ​ത്മ​യാ​ണ് ഭാ​ര്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannada Actorshivaram
News Summary - Kannada actor Shivaram dies at 83 in Bengaluru
Next Story