മദ്യപിച്ച് ലക്കുകെട്ട നടൻ ട്രാഫിക് സിഗ്നലിൽ വാഹനങ്ങളിലേക്ക് എസ്.യു.വി ഇടിച്ചുകയറ്റി
text_fieldsബംഗളൂരു: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കന്നഡ നടനും നിർമാതാവുമായ മയൂർ പട്ടേലിനെതിരെ കേസ്. ബംഗളൂരു നഗരത്തിൽ നടൻ ഓടിച്ച എസ്.യു.വി ട്രാഫിക് സിഗ്നലിൽ നിർത്തിയ വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
നഗരത്തിലെ കമാൻഡോ ആശുപത്രി സിഗ്നലിനടുത്തുള്ള ഓൾഡ് എയർപോർട്ട് റോഡിൽ കഴിഞ്ഞദിവസം രാത്രി പത്തോടെയായിരുന്നു അപകടം. അഞ്ച് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാറുകൾക്ക് പുറമെ ഒരു സർക്കാർ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിന്നാലെ വാഹനങ്ങൾ ഓടിച്ചവരും നടനും തമ്മിൽ തർക്കമുണ്ടായി. ഉടൻ ഹലസൂരിലെ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി. നടൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
വാഹന ഉടമകൾ നൽകിയ പരാതിയിൽ നടന്‍റെ എസ്.യു.വി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ ഹലസൂരിലെ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

