Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅനുഷ്ക ശർമയുടെ കരിയർ...

അനുഷ്ക ശർമയുടെ കരിയർ താൻ തകർക്കാൻ ശ്രമിച്ചെന്ന് കരൺ ജോഹർ; ഉഗ്രൻ മറുപടിയുമായി കങ്കണ

text_fields
bookmark_border
Kangana Ranaut Epic  reply about ’ Karan Johar’s comments about wanting to ‘murder’ Anushka Sharma’s career
cancel

നടി അനുഷ്ക ശർമയുടെ കരിയർ തകർക്കാൻ ശ്രമിച്ചുവെന്നുള്ള നിർമാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയിട്ടുണ്ട്. അനുഷ്കയുടെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യം ഏറ്റു പറഞ്ഞത്. 2016ലെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുമ്പോൾ, കരൺ ജോഹറിനെ പരിഹസിച്ച് കങ്കണ രംഗത്ത് എത്തിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്റ്റോറിയായി വിഡിയോ പങ്കുവെച്ച് കൊണ്ടാണ് കങ്കണയുടെ വിമർശനം. കാർട്ടൂൺ കഥാപാത്രമായ ചാച്ച ചൗധരിയോടാണ് കരൺ ജോഹറിനെ ഉപമിച്ചിരിക്കുന്നത്. 'ഈ ചാച്ചാ ചൗധരിക്ക് ഇതു മാത്രമാണോ ജോലി 'എന്നാണ് കങ്കണ ചോദിക്കുന്നത്. 2016 ലെ കരൺ ജോഹറിന്റെ വിഡിയോക്കൊപ്പം കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.

2016-ൽ രാജീവ് മസന്ദ്, അനുപമ ചോപ്ര എന്നിവരോടാണ് അനുഷ്‌ക ശർമ്മയുടെ കരിയർ തകർക്കാൻ ശ്രമിച്ചിരുന്നുവെന്ന് കരൺ ജോഹർ പറഞ്ഞത്. എന്നാൽ അനുഷ്ക ഉയർന്നു വരുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും കരൺ നടിയുടെ സാന്നിധ്യത്തിൽ പറഞ്ഞു. തമാശയായി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ കരൺ ജോഹറിനെതിരെ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്.

കരൺ ജോഹറും കങ്കണയും തമ്മിൽ അത്ര നല്ല ബന്ധമല്ല. സോഷ്യൽ മീഡിയയിലൂടെ കരൺ ജോഹറിനെ കടന്നാക്രമിച്ച് കങ്കണ എത്താറുണ്ട്. ഇരുവരും തമ്മിലുള്ള ശത്രുത ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karan JoharKangana RanautAnushka Sharma
News Summary - Kangana Ranaut Epic reply about ’ Karan Johar’s comments about wanting to ‘murder’ Anushka Sharma’s career
Next Story