'ഞാന്‍ നടിയാകുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല, ആളുകള്‍ കരുതുന്നത് പോലെ ഗ്ലാമറസല്ല അത്'; ദുല്‍ഖറിനെ മമ്മൂട്ടിയും എതിര്‍ത്തിരുന്നു -കല്യാണി പ്രിയദര്‍ശന്‍
text_fieldsഗംഭീര അഭിപ്രായവുമായി കല്ല്യാണിയുടെ ലോക മുന്നേറുകയാണ്. ബോക്സ് ഓഫീസിലും സിനിമ കത്തിക്കയറുന്നുണ്ട്. റീലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ 80 കോടി ആഗോളതലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ലോക-ചാപ്റ്റർ വൺ: ചന്ദ്ര. അതേസമയം സിനിമയിലേക്ക് വരുന്നതും നടിയാകുന്നതും അച്ഛന് ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് താരം പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താരപുത്രിയായിരുന്നതിനാല്‍ സിനിമ എപ്പോഴും ഒരു ഓപ്ഷനായി ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കല്യാണി.
'ഞാന്‍ സിനിമയിലേക്ക് വരുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അത് മനസിലാകും. ഇതേക്കുറിച്ച് ദുല്‍ഖറിനോട് സംസാരിച്ചത് ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹം സിനിമയിലേക്ക് വരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അവരൊക്കെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. നമ്മള്‍ അതിന്റെ ഗ്ലാമര്‍ വശം മാത്രമാണ് കാണുന്നതെന്ന് കല്യാണി പറയുന്നു. ജീവിതകാലം മുഴുവന്‍ അച്ഛന്‍ ജോലി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആളുകള്‍ കരുതുന്നത് പോലെ ഗ്ലാമറസല്ല അത്. തന്റെ കുഞ്ഞും അതിലൂടെ കടന്നു പോകണമെന്ന് ഒരു രക്ഷിതാവും ആഗ്രഹിക്കില്ല. അതിനാല്‍ എന്റെ മാതാപിതാക്കള്‍ ഞാന്‍ ഇതിലേക്ക് വരരുതെന്ന് ആഗ്രഹിച്ചിരുന്നു. അതിനാല്‍ അത് തന്നെയൊരു സ്ട്രഗളിലായിരുന്നു.
അച്ഛന് എതിര്‍പ്പായിരുന്നു. എന്നാൽ ഇതാണ് എന്റെ ഇടമെന്ന് അമ്മക്ക് അറിയാമായിരുന്നുവെന്ന് തോന്നുന്നു. അച്ഛനോടൊപ്പം സിനിമയിൽ കയറുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. തന്റെ അഭിനേതാക്കളില്‍ നിന്നും സംവിധായകന് ഇന്‍സ്പിരേഷനുണ്ടാകണം. എന്നില്‍ അദ്ദേഹത്തിന് അത് കാണാന്‍ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത് എന്നും താരം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

