ഈ മലയാള നടൻ കമൽഹാസന്റെ രണ്ടാം വരവെന്ന് പ്രിയദർശൻ; ഒപ്പം ‘ലോക’ക്ക് ആശംസയും
text_fieldsപ്രിയദർശൻ
പ്രിയദർശൻ സിനിമകൾക്ക് എന്നും ആരാധകർ ഏറെയാണ്. മോഹൻലാലിനൊപ്പം പൂച്ചക്കൊരു മൂക്കുത്തി, ബോയിങ് ബോയിങ്, അരം+അരം=കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, താളവട്ടം, വെള്ളാനകളുടെ നാട്, മുകുന്തേട്ട സുമിത്ര വിളിക്കുന്നു, ചിത്രം, തുടങ്ങി അവിസ്മരണീയമായ നിരവധി സിനിമകൾ പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടിയവയാണ്. ഇപ്പോഴിതാ പ്രിയദർശൻ നസ്ലെനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷ സമ്മാനിക്കുന്ന യുവ നടന്മാരിൽ ഒരാളാണ് നസ്ലെൻ എന്ന് പ്രിയദർശനും സമ്മതിക്കുന്നു. നസ്ലെൻ ഇപ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാവാണ്. ‘വിഷ്ണുവിജയം’ എന്ന സിനിമ കണ്ടപ്പോൾ കമൽഹാസനെ ശ്രദ്ധിച്ചിരുന്നു. ആ കാലത്തിലെ കമൽഹാസന്റെ അഭിനയശൈലിയും നിഷ്കളങ്കതയും കള്ളലക്ഷണവും നസ്ലെന് ഉണ്ടെന്നായിരുന്നു പ്രിയദർശന്റെ കമന്റ്. നസ്ലെനും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ലോകാ ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ. മക്കളെ പോലുള്ളവർ എടുക്കുന്ന സിനിമക്ക് അച്ഛനെ പോലുള്ളവരുടെ പ്രാർത്ഥന ഉണ്ടാവണം. അതുകൊണ്ട് ലോക ഒരു ലോക ഹിറ്റ് ആകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു’ പ്രിയദർശൻ പറഞ്ഞു.
കല്യാണി സിനിമയിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രിയദർശൻ പറഞ്ഞു. കല്യാണിക്ക് സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം നാഗാർജുനയിൽ നിന്ന് ലഭിച്ചപ്പോൾ അഭിനയിക്കാനൊക്കെ കഴിയുമോ എന്നായിരുന്നു തന്റെ ചോദ്യമെന്നും പ്രിയദർശൻ വെളിപ്പെടുത്തി. ഡോമിനിക് അരുൺ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ലോക ചാപ്റ്റർ 1: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ‘ലോക’ എന്ന പേരിൽ ഒരുങ്ങുന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

