Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞങ്ങളുടെ ജീവിതം വാപ്പിച്ചി നേരത്തെ തന്നെ സ്ക്രിപ്റ്റ് ചെയ്തതുപോലെയാണ്’; ആ ഗൈഡൻസിലൂടെയാണ് ഞങ്ങളുടെ യാത്രയെന്ന് കലാഭവൻ നവാസിന്‍റെ മക്കൾ

text_fields
bookmark_border
Kalabhavan Navas
cancel
camera_alt

കലാഭവൻ നവാസിന്‍റെ ഭാര്യയും മക്കളും

കലാഭവൻ നവാസിന്റെ വിയോഗത്തിനുശേഷമുള്ള കുടുംബത്തിന്റെ അവസ്ഥയും ഉമ്മിച്ചി രഹ്നയുടെ വിശേഷങ്ങളും പങ്കുവെച്ച് മക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ച വികാരനിർഭരമായ കുറിപ്പാണ് ഇപ്പോൾ സോഷ്യലിടത്തിൽ വേദനയാകുന്നത്. വാപ്പിയുടെ വേർപാട് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കുടുംബം, ഉമ്മക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആരാധകർക്കും സ്നേഹിതർക്കും മറുപടി നൽകിയിരിക്കുന്നത്.

വാപ്പിച്ചിയുടെ വിയോഗത്തിനുശേഷം ഉമ്മ രഹ്നയെ കാണണമെന്നും ഒപ്പമുള്ള പുതിയ വിവരങ്ങൾ അറിയണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ മെസ്സേജുകൾ അയക്കുന്നുണ്ടെന്ന് മക്കൾ വ്യക്തമാക്കി. തങ്ങളെ സ്നേഹിക്കുന്നവരുടെ നിരന്തരമായ സ്നേഹാന്വേഷണങ്ങളും അഭ്യർത്ഥനകളും മാനിച്ചാണ് ഒപ്പമുള്ള ഈ പുതിയ ചിത്രം പങ്കുവെക്കുന്നതെന്നും അവർ കുറിപ്പിൽ പറയുന്നു. പ്രിയതമന്റെ വിയോഗം ഏൽപ്പിച്ച തീരാത്ത ദുഃഖത്തിലും മക്കളുടെ കരുതലിൽ ജീവിക്കുന്ന രഹ്നക്ക് ആശ്വാസം പകരുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും സിനിമാലോകത്തെ സഹപ്രവർത്തകരും.

കുറിപ്പിന്‍റെ പൂർണരൂപം

ഉമ്മിച്ചിയെ ഒന്നുകാണണം എന്നു പറഞ്ഞ് ഒരുപാട് message ഞങ്ങൾക്ക് വരുന്നുണ്ട് ഒത്തിരി നിർബന്ധിച്ചെടുത്ത photo ആണിത്. വാപ്പിച്ചി ഇല്ലാതായാൽ എന്തൊക്കെ സംഭവിക്കുമെന്ന് വാപ്പിച്ചിക്ക് നല്ല പോലെ അറിയാമായിരുന്നു. ഓരോന്നും സംഭവിക്കുമ്പോൾ എന്തെല്ലാം ചെയ്യണമെന്ന് നല്ലരീതിയിലുള്ള guidens ഞങ്ങൾക്ക് തന്നിട്ടുണ്ട്.

ഞങ്ങളുടെ ഈ ഭൂമിയിലെ ജീവിതം വാപ്പിച്ചി തന്ന task പോലെയാണ് തോന്നുന്നത്. ഞങ്ങൾക്ക് മുന്നിലേക്ക് വരുന്ന ഓരോ task ഉം വാപ്പിച്ചി പറഞ്ഞ പോലെ ഞങ്ങൾ അതിനെ നേരിടുന്നു. വാപ്പിച്ചിപോയതിനു ശേഷം വാപ്പിച്ചി പറഞ്ഞതു മാത്രമേ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളു .

ഇതൊക്കെ വാപ്പിച്ചി നേരത്തെ കണ്ടിരുന്നു. ഞങ്ങളുടെ ജീവിതം വാപ്പിച്ചി നേരത്തെതന്നെ scripted ആയിരുന്നു. അതുകൊണ്ട് ആർക്കും ഒരു ഉപദേശം കൊണ്ടു പോലും ഞങ്ങളെ സഹായിക്കേണ്ടിവന്നില്ല. Guidance ഉള്ളതുകൊണ്ട് വാപ്പിച്ചി എപ്പോഴും കൂടെ തന്നെയുണ്ട്. ആ guidance ഞങ്ങൾക്ക് ഭംഗിയായി ചെയ്ത് തീർക്കാൻ പടച്ചവൻ ഞങ്ങളെ നല്ലരീതിയിൽ സഹായിക്കുന്നുമുണ്ട്. വാപ്പിച്ചിയുടെ കൈകളിൽ നിന്നും പടച്ചവന്റെ കൈകളിലേയ്ക്കാണ് ഞങ്ങൾ പോയിട്ടുള്ളത്. വാപ്പിച്ചി ഏല്പിച്ചു പോയ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യാൻ ഉമ്മിച്ചിയെ പടച്ചവൻ സഹായിക്കട്ടെ.

ഉമ്മിച്ചിയെ ഒരിക്കലും തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തിൽ പോലും ഞങ്ങൾ വിചാരിച്ചിട്ടില്ല. ഉമ്മിച്ചി ok ആവാൻ പ്രാർത്ഥിച്ച ഈ ലോകത്തെ ഓരോ വ്യക്തികൾക്കും ഞങ്ങളുടെ നന്ദിയുണ്ട് . പ്രാർത്ഥന കൊണ്ട് നിങ്ങൾ ഞങ്ങൾക്കൊരു തണൽ തന്നതിന് ഈശ്വരൻ നിങ്ങൾക്കും ഒരു തണൽ തന്നിട്ടുണ്ടാവും. എല്ലാവർക്കും നന്ദി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalabhavan Navas's children share emotional note about mother
Next Story