Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ പറയാൻ പേടിയാണ്, മറ്റുള്ളവരുടെ വികാരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്ന് രശ്മിക മന്ദാന

text_fields
bookmark_border
Rashmika Mandanna
cancel
camera_alt

രശ്മിക മന്ദാന

താൻ മറ്റുള്ളവരുടെ വികാരങ്ങൾക്ക് സ്വന്തം വികാരങ്ങളേക്കാൾ പ്രാധാന്യം നൽകുന്ന ആളാണെന്ന് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുമോ എന്ന് കരുതി നോ പറയാൻ തനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് രശ്മിക പറയുന്നു.

‘മറ്റുള്ളവരുടെ വികാരങ്ങൾക്ക് സ്വന്തം വികാരങ്ങളേക്കാൾ പ്രാധാന്യം നൽകുന്ന പെൺകുട്ടിയാണ് ഞാൻ. നോ പറഞ്ഞാൽ അവർക്ക് എന്നോട് ഇഷ്ടക്കുറവ് തോന്നുമോ, അവർക്ക് അസ്വസ്ഥത തോന്നുമോ എന്നൊക്കെ ഞാൻ ചിന്തിക്കും രശ്മിക പറഞ്ഞു. പ്രേക്ഷകരെ നിരാശപ്പെടുത്തരുതെന്ന ചിന്ത എപ്പോഴും തനിക്കുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ പുതിയ പരീക്ഷണ ലുക്കുകൾ ചെയ്യുമ്പോൾ തനിക്ക് 80 ശതമാനം സമയവും ടെൻഷൻ ആണെന്നും രശ്മിക പറഞ്ഞു.

അതേസമയം, മറ്റുള്ളവരുടെ വിഷമങ്ങൾ സ്വന്തം വിഷമമായി കാണുന്ന സ്വഭാവമാണ് തനിക്കെന്നും, പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും മോശം സംഭവിച്ചാൽ അത് തനിക്ക് സംഭവിച്ചാൽ മതിയായിരുന്നു എന്ന് വരെ താൻ പ്രാർത്ഥിക്കാറുണ്ടെന്നും രശ്മിക വെളിപ്പെടുത്തി. ആരെങ്കിലും വിഷമത്തിലാണെന്ന് തോന്നിയാൽ ഉടൻ തന്നെ അവർക്ക് മെസ്സേജ് അയച്ച് കാര്യം അന്വേഷിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ചെറിയ കാര്യങ്ങളിൽ പോലും മറ്റുള്ളവരുടെ മൂഡിലെ മാറ്റം താൻ പെട്ടെന്ന് തിരിച്ചറിയുമെന്ന് രശ്മിക പറയുന്നു.

ആരെങ്കിലും മിണ്ടാതിരിക്കുകയോ, മെസ്സേജിന് പതിവില്ലാതെ വൈകി മറുപടി നൽകുകയോ ചെയ്താൽ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തനിക്ക് മനസ്സിലാകും. അപ്പോൾ തന്നെ അവരുടെ വിഷമം എന്താണെന്ന് ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കും. അവരുടെ ടെൻഷൻ മാറ്റി അവരെ ചിരിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും രശ്മിക പറഞ്ഞു. ഇത്തരത്തിൽ മറ്റുള്ളവർക്ക് വേണ്ടി അമിതമായി ചിന്തിക്കുന്നത് ചിലപ്പോൾ തനിക്ക് തന്നെ വലിയ മാനസിക സമ്മർദം ഉണ്ടാക്കാറുണ്ടെന്നും താരം സമ്മതിച്ചു.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം സന്തോഷം പലപ്പോഴും നഷ്ടപ്പെടുത്താറുണ്ടെന്നും, ഇനി അതിൽ നിന്ന് മാറി സ്വന്തം കാര്യങ്ങൾക്കും അൽപ്പം സമയം കണ്ടെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രശ്മിക തുറന്നു പറഞ്ഞു. ദിവസം നാല് മണിക്കൂർ മാത്രമാണ് താൻ ഉറങ്ങാറുള്ളതെന്നും, അതിൽ ഡോക്ടർമാർ പോലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും രശ്മിക പറഞ്ഞു. തിരക്കിട്ട ഷൂട്ടിങ്ങും പ്രൊമോഷൻ തിരക്കുകളും കാരണം കുടുംബത്തിലെ പല പ്രധാനപ്പെട്ട ചടങ്ങുകളും നഷ്ടമാകാറുണ്ടെന്ന് താരം പറയുന്നു.

വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹ ജീവിതം വളരെ സന്തോഷകരമാണെന്നും, ഒരുമിച്ച് വളർന്ന സുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളായതിൽ സന്തോഷമുണ്ടെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I Prioritize Others Over Myself says Rashmika Mandanna
Next Story