Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`എന്‍റെ മാതൃഭാഷക്ക് പ്രത്യേകം സിനിമാ ഇന്‍ഡസ്ട്രി ഇല്ല, മറ്റ് ഭാഷകൾ കരിയറിന് തടസമായിരുന്നില്ല'; സംഭാഷണശൈലിയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി രശ്മിക

text_fields
bookmark_border
രശ്മിക മന്ദാന
cancel
camera_alt

രശ്മിക മന്ദാന

സമൂഹമാധ്യമങ്ങളിൽ തന്റെ സംഭാഷണത്തെയും ഉച്ചാരണത്തെയും കുറിച്ച് ഉയരുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ പ്രതികരിച്ച് തെന്നിന്ത്യൻ നടി രശ്മിക മന്ദാന. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രശ്മികയുടെ പ്രതികരണം.

തന്റെ മാതൃഭാഷയായ കൊടവ തക്കിന് മാത്രമായി പ്രത്യേക സിനിമാ ഇൻഡസ്ട്രി ഇല്ലെന്നും തന്റെ കരിയറിന് ഒരു ഭാഷയും തടസ്സമായിരുന്നില്ലെന്നും രശ്മിക പറയുന്നു. എല്ലാ ഭാഷകളും സ്വന്തം ഭാഷയായാണ് കാണുന്നത്. ആരാധകരുടെ പിന്തുണയോടെയാണ് തെലുങ്കിലും ഹിന്ദിയിലും താൻ വളർന്നതെന്നും താരം വ്യക്തമാക്കി. അനാവശ്യ വിമർശനങ്ങൾക്ക് ചെവി കൊടുക്കാനില്ലെന്നാണ് രശ്മികയുടെ നിലപാട്. തനിക്ക് ലഭിക്കുന്ന സിനിമകളൊക്കെ മികച്ചതാക്കാൻ ശ്രമിക്കാറുമുണ്ട്. മറ്റാരുടെയും വഴിയിൽ തടസ്സമാകാൻ ആഗ്രഹിക്കുന്നില്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ മാത്രമാണ് ശ്രദ്ധ എന്ന് രശ്മിക കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rashmika Replies To Accent Trolls
Next Story