ജിമ്മിൽ പോകുന്നത് പേശികളെ ശക്തിപ്പെടുത്താൻ മാത്രമല്ല, അച്ചടക്കം വളർത്തിയെടുക്കാനുമാണ് -മനീഷ കൊയ്‌രാള
text_fieldsജിമ്മിൽ പോകുന്നത് പേശികളെ ശക്തിപ്പെടുത്താൻ മാത്രമല്ല, അച്ചടക്കവും ആന്തരിക സന്തുലിതാവസ്ഥയും വളർത്തിയെടുക്കുക കൂടിയാണെന്ന് നടി മനീഷ കൊയ്‌രാള. പൂർണതയേക്കാൾ പ്രധാനം സ്ഥിരതയാണെന്നും മനീഷ കൂട്ടിച്ചേർത്തു. ജിമ്മിൽ നിന്നുള്ള ഒരു വിഡിയോ മനീഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ക്ലിപ്പിൽ, ലെഗ് പ്രസ്സ്, ലെഗ് കർൾസ്, എക്സ്റ്റൻഷനുകൾ, ഹിപ് അഡ്ഹക്ചറേഷൻ എന്നിവ ഉൾപ്പെടെയുള്ള വ്യായാമം ചെയ്യുന്നതായി കാണാം.
ജിമ്മിൽ പോകുന്നത് പേശികളെ ശക്തിപ്പെടുത്താൻ മാത്രമല്ല, അച്ചടക്കം, വ്യക്തത, ആന്തരിക സന്തുലിതാവസ്ഥ എന്നിവ വളർത്തിയെടുക്കുകയുമാണ്. ആരോഗ്യകരമായ വ്യായാമം ആരംഭിക്കുന്നത് പ്രതിബദ്ധതയോടെയാണ്. പൂർണതയല്ല. ചില ദിവസങ്ങളിൽ ഇത് ശക്തമായ ഒരു വ്യായാമമാണ് എന്നാണ് മനീഷ കുറിച്ചത്. ഓരോ തവണ പോകുമ്പോഴും, എന്റെ ശരീരത്തെക്കുറിച്ച് ഞാൻ ശ്രദ്ധാലുവാണ്. ഞാൻ എന്റെ മനസ്സിനെ ബഹുമാനിക്കുന്നു എന്ന സന്ദേശത്തെ ശക്തിപ്പെടുത്തുകയാണ് ഇതെന്നും മനീഷ പറഞ്ഞു.
2012ൽ അവസാന ഘട്ട അണ്ഡാശയ അർബുദം കണ്ടെത്തിയതിനെത്തുടർന്ന് നടി അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. 2017ൽ ഡിയർ മായ എന്ന കമിങ് ഓഫ് ഏജ് ഡ്രാമയിലൂടെയാണ് വീണ്ടും സജീവമായത്. കഴിഞ്ഞ വർഷം സഞ്ജയ് ലീല ബൻസാലിയുടെ പീരിയഡ് ഡ്രാമ പരമ്പരയായ ഹീരാമണ്ടി: ദി ഡയമണ്ട് ബസാറിലാണ് അവസാനമായി അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

