മമ്മൂട്ടി എന്താണ് കഴിക്കുന്നത്? വെളിപ്പെടുത്തി ഡയറ്റീഷ്യൻ നതാഷ മോഹൻ
text_fieldsനടൻ മമ്മൂട്ടിയുടെ ഭക്ഷണരീതി വെളിപ്പെടുത്തി ഡയറ്റീഷ്യൻ നതാഷ മോഹൻ. സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ജീവിതശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡയറ്റ് പ്ലാൻ ടിപ്പുകൾ എന്ന് പറഞ്ഞുകൊണ്ടാണ് നതാഷ മോഹൻ ഭഷണരീതിയെക്കുറിച്ച് പങ്കുവെച്ചത്.
നതാഷ പങ്കുവെച്ച നിർദേശങ്ങൾ
1. സമീകൃത ഭക്ഷണം: എല്ലാ ഭക്ഷണത്തിലും പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ എന്നിവ ഉൾപ്പെടുത്തുക.
2. ജലാംശം: മമ്മൂട്ടി ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
3. പോഷകങ്ങൾ: പരമാവധി പോഷകങ്ങൾക്കും ആന്റിഓക്‌സിഡന്റുകൾക്കും വേണ്ടി പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. ഭക്ഷണ നിയന്ത്രണം: മിതത്വം പാലിക്കുക എന്നതാണ് പ്രധാന കാര്യം, ഇത് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.
5. ഹോൾ ഫുഡ്‌സ്: മികച്ച ഊർജ്ജ നിലക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി സംസ്കരിച്ചിട്ടില്ലാത്ത ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം കുറയ്ക്കുക.
6. ഭക്ഷണം സമയം: ഊർജ്ജ നില സ്ഥിരമായി നിലനിർത്തുന്നതിനും ആസക്തി ഒഴിവാക്കുന്നതിനും ഭക്ഷണം സമയം ക്രമീകരിക്കുക. വിശക്കുന്നുണ്ടെങ്കിൽ ചെറിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്താം.
7. ആസ്വദിച്ച് ഭക്ഷണം കഴിക്കൽ: ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന രീതി പിന്തുടരുക, ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
8. വ്യായാമം: കൃത്യമായ വ്യായാമം ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടി. വ്യായാമവും പോഷകാഹാരവും പരസ്പരം കൈകോർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

