മകന്‍റെ ബിരുദദാന ചടങ്ങിൽ ഒരുമിച്ചെത്തി നടൻ ധനുഷും ഐശ്വര്യ രജനീകാന്തും
text_fieldsചെന്നൈ: മകൻ യാത്രയുടെ ബിരുദദാന ചടങ്ങിൽ ഒരുമിച്ചെത്തി നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും. വിവാഹമോചനത്തിന് ശേഷം രണ്ടുപേരും ഒരുമിച്ച് ചടങ്ങിൽ പങ്കെടുക്കുകയും അതിന്‍റെ ചിത്രങ്ങൾ ധനുഷ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. നേരത്തേ തങ്ങളുടെ മക്കളായ യാത്രയുടേയും ലിംഗയുടേയും സ്പോർട്സ് ഡേ ഇവന്‍റിൽ സംബന്ധിക്കാനും ഇവർ ഒരുമിച്ച് എത്തിയിരുന്നു.
ശനിയാഴ്ചയാണ് മകൻ മാതാപിതാക്കളെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ധനുഷ് പോസ്റ്റ് ചെയ്തത്. 2022ലാണ് 18 വർഷത്തെ ദാമ്പത്യത്തിനുശേഷം പിരിയുന്നതായി ഐശ്വര്യയും ധനുഷും അറിയിച്ചത്. 2024 ഏപ്രിലിലാണ് ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞത്.
'ദമ്പതികളായും സുഹൃത്തുക്കളായും 18 വർഷം ഒരുമിച്ച് ജീവിച്ച ഞങ്ങൾ വേർപിരിയുകയാണ്. അന്യോന്യം ശത്രുതയില്ലാതെയും നല്ല മാതാപിതാക്കളായും തുടരുമ്പോൾ തന്നെയാണ് വേർപിരിയൽ. ഞങ്ങൾ ഒരുമിച്ച് എടുത്ത തീരുമാനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.' എന്നാണ് ധനുഷ് പോസ്റ്റിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

