‘വൺ ബ്ലാക്ക് കോഫി പ്ലീസ്’; വരമഞ്ഞൾ പാടിയ പെൺകൊടിക്ക് ഇന്ന് 47-ാം പിറന്നാൾ
text_fieldsമലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ. 47 വയസ് പൂർത്തിയായിരിക്കുകയാണ്. ആദ്യ വരവിലും നീണ്ടൊരു ഇടവേളക്ക് ശേഷമുള്ള രണ്ടാം വരവിലും ഒരേ സ്നേഹത്തോടെയും ആവേശത്തോടെയുമാണ് മലയാളികൾ മഞ്ജു വാര്യരിനെ സ്വീകരിച്ചത്. ഇന്നും മലയാളത്തിലെ നമ്പര്‍ വണ്‍ നായികയാണ് മഞ്ജു വാര്യര്‍. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. ആദ്യമായി മലയാളത്തില്‍ ഒരു കോടി രൂപ പ്രതിഫലം വാങ്ങിയ നായികയാണ് മഞ്ജു വാര്യര്‍.
17-ാം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.
കന്‍മദത്തിലെ ഭാനു, ആറാം തമ്പുരാനിലെ ഉണ്ണിമായ, എല്ലാവരുടെയും മുന്നിൽ ചിരിച്ചുനടക്കുന്ന സമ്മർ ഇൻ ബെത്ലേഹമിലെ അഭിരാമി അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ.. ഒരു പെണ്ണിന്റെ പ്രതികാര കഥയായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ തന്റെ മാതാപിതാക്കളെ കൊന്ന നടേശന്‍ എന്ന മുതലാളിയെ തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുന്ന ഭദ്ര എന്ന പെണ്‍കുട്ടിയായിരുന്നു മഞ്ജു വാര്യർ എത്തിയത്. ശൃംഗാരവും പ്രതികാരവും പ്രണയവും പകയുമെല്ലാം മാറിമാറി പകര്‍ന്നാടേണ്ടുന്ന ആ വേഷവും മഞ്ജു വാര്യരില്‍ ഭദ്രമായിരുന്നു.
പതിനാല് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ തിരിച്ചെത്തിയത് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു. സാധാരണയായ ഒരു വീട്ടമ്മയായ നിരുപമ രാജീവിന് ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും മുന്‍നിര നായികയാണ് മഞ്ജു വാര്യര്‍. അജിത്ത്, രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച് കയ്യടി നേടിയ താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

