Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'അന്ന് വിരാടും...

'അന്ന് വിരാടും അനുഷ്കയും റസ്റ്ററന്റിൽ എത്തിയപ്പോഴുണ്ടായത് വൻ ഗതാഗതക്കുരുക്ക്'; ബെംഗളൂരു സതംഭിച്ച നിമിഷം ഓർത്തെടുത്ത് ഗണേഷ് പൂജാരി

text_fields
bookmark_border
anushka sharma
cancel
camera_alt

വിരാട് കോലിയും അനുഷ്ക ശർമ്മയും

ബെംഗളൂരുവിലെ പ്രശസ്തമായ ഒരു റസ്റ്ററന്റിലേക്ക് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമ്മയും നടത്തിയ സന്ദർശനം ആ ആ പ്രദേശത്ത് വലിയ ഗതാഗത തടസ്സമുണ്ടാകാൻ കാരണമായി. പ്രിയ താരങ്ങൾ നഗരത്തിലുണ്ടെന്ന വാർത്ത ജനങ്ങളിലേക്ക് എത്തിയതോടെ വലിയ ജനക്കൂട്ടമാണ് പ്രദേശത്തേക്ക് എത്തിയത്. റസ്റ്ററന്റിന് പുറത്ത് ആരാധകർ തടിച്ചുകൂടിയതോടെ ആ പ്രദേശം മുഴുവൻ ഗതാഗതക്കുരുക്കിലായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട പൊലീസിന് ഒടുവിൽ റസ്റ്ററന്റ് അധികൃതരെ വിളിച്ച്, ഇനി മുതൽ ഇതുപോലെയുള്ള പ്രമുഖർ വരുമ്പോൾ മുൻകൂട്ടി അറിയിക്കണമെന്ന് കർശന നിർദ്ദേശം നൽകേണ്ടി വന്നു.

ബെംഗളൂരുവിലെ പ്രശസ്തമായ 'സെൻട്രൽ ടിഫിൻ റൂം' റസ്റ്ററന്റ് ഡയറക്ടറായ ഗണേഷ് പൂജാരിയാണ് 2023-ൽ നടന്ന ആ സംഭവത്തെക്കുറിച്ച് മനസ്സ് തുറന്നത്. കോലിയും അനുഷ്കയും വരുമെന്ന് മൂന്ന് ദിവസം മുൻപേ ഫോൺ കോൾ വന്നെങ്കിലും അതൊരു വ്യാജ സന്ദേശമാണെന്ന് കരുതി അദ്ദേഹം ആദ്യം തള്ളിക്കളഞ്ഞു. എന്നാൽ അവർ എത്തുന്നതിന് തൊട്ടുമുൻപ് വീണ്ടും വിളി വന്നപ്പോഴാണ് കാര്യം ഗൗരവമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. കുടുംബത്തോടൊപ്പമാണ് അവർ എത്തിയത്. തന്റെ കോളേജ് കാലത്ത് ഇവിടെ വന്നിട്ടുണ്ടെന്നും കുറേ നാളായി ഇവിടുത്തെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അനുഷ്ക സംസാരിച്ചതായി ഗണേഷ് ഓർക്കുന്നു. അവർക്ക് വേണ്ടി മാത്രമായി റെസ്റ്റോറന്റിലെ ഒരു ഫ്ലോർ മുഴുവനായി ഒഴിഞ്ഞു കൊടുത്തിരുന്നു.

എന്നാൽ താരങ്ങൾ ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. പുറത്തെ റോഡിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും കഴിയാത്ത രീതിയിൽ ആളുകൾ തിങ്ങിനിറഞ്ഞു. തിരക്ക് കാരണം അവർക്ക് കാറിനുള്ളിലേക്ക് കയറാൻ പോലും പ്രയാസപ്പെടേണ്ടി വന്നു. വിരാട് കോലിയുടെയും അനുഷ്കയുടെയും ആരാധകർ എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ നിമിഷങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anushka SharmaRoad BlockEntertainment NewsVirat KohliCelebrities
News Summary - Anushka Sharma, Virat Kohli's visit to this Bengaluru restaurant caused a road block
Next Story