Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്രയും സിമ്പിളായിരുന്നോ ഐശ്വര്യ റായിയുടെ ഡയറ്റ്; ചർച്ചയായി താരത്തിന്‍റെ ഭക്ഷണക്രമം

text_fields
bookmark_border
https://www.madhyamam.com/tags/Aishwarya-Rai
cancel

ഐശ്വര്യ റായി ബച്ചന്റെ സൗന്ദര്യവും ഫിറ്റ്‌നസും എന്നും ആരാധകർക്കിടയിൽ ചർച്ചാവിഷയമാണ്. കഠിനമായ ഭക്ഷണക്രമങ്ങളോ കർശനമായ നിയന്ത്രണങ്ങളോ അല്ല, മറിച്ച് വളരെ ലളിതമായ നാടൻ ഭക്ഷണശൈലിയാണ് ഐശ്വര്യ പിന്തുടരുന്നത്. ശരീരഭാരം നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാനും താരം തെരഞ്ഞെടുക്കുന്ന ഭക്ഷണക്രമമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വളരെ ലളിതമായ ഐശ്വര്യയുടെ ഭക്ഷണക്രമം ആരാധകരിൽ ആശ്ചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.

രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ തേനും നാരങ്ങനീരും ചേർത്ത് കുടിക്കുന്നതാണ് ഐശ്വര്യയുടെ പതിവ്. പ്രഭാതഭക്ഷണം ഒരു കാരണവശാലും താരം ഒഴിവാക്കാറില്ല. പ്രോട്ടീനും നാരുകളും അടങ്ങിയ ഓട്സും ബ്രൗൺ ബ്രെഡ് ടോസ്റ്റുമാണ് പ്രഭാതഭക്ഷണമായി പൊതുവെ കഴിക്കുന്നത്.

ഉച്ചക്ക് എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളേക്കാൾ കൂടുതൽവീട്ടിൽ ഉണ്ടാക്കിയ ഭക്ഷണത്തിനാണ് ഐശ്വര്യ മുൻഗണന നൽകുന്നത്. പരിപ്പ്, ചപ്പാത്തി, പുഴുങ്ങിയ പച്ചക്കറികൾ എന്നിവയാണ് ഉച്ചഭക്ഷണത്തിലുള്ളത്. ഒരേസമയം വയറുനിറയെ കഴിക്കുന്നതിന് പകരം, കൃത്യമായ ഇടവേളകളിൽ ചെറിയ അളവിലാണ് താരം ഭക്ഷണം കഴിക്കുന്നത്.

അത്താഴം വളരെ ലളിതമായി കഴിക്കാനാണ് താരം ഇഷ്ടപ്പെടുന്നത്. ബ്രൗൺ റൈസിനൊപ്പം ഗ്രിൽ ചെയ്ത മീൻ കഴിക്കുന്നതാണ് ഐശ്വര്യയുടെ പതിവ് ശൈലി. ഇടവേളകളിൽ വിശപ്പ് തോന്നുമ്പോൾ ഫ്രഷ് സീസണൽ പഴങ്ങളും ഡ്രൈ ഫ്രൂട്ട്സുമാണ് ശീലമാക്കിയിരിക്കുന്നത്. ജങ്ക് ഫുഡുകളോടും കൊഴുപ്പേറിയ ഭക്ഷണങ്ങളോടും താരം താൽപ്പര്യം കാണിക്കാറില്ല. പകരം ഫ്രഷ് ജ്യൂസുകളും ധാരാളം വെള്ളവും കുടിച്ച് ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി സൂക്ഷിക്കുന്നു.

ഭക്ഷണക്രമത്തിന് പുറമെ കഠിനമായ ജിം വർക്ക്ഔട്ടുകളേക്കാൾ യോഗക്കാണ് ഐശ്വര്യ കൂടുതൽ പ്രാധാന്യം നൽകുന്നത്. പവർ യോഗ ഉൾപ്പെടെയുള്ള യോഗാഭ്യാസങ്ങൾ, മോണിംഗ് വാക്ക്, ജോഗിംഗ് എന്നിവയാണ് താരത്തിന്റെ ഫിറ്റ്‌നസ് രഹസ്യം. ശരിയായ ഭക്ഷണശീലവും ചിട്ടയായ ജീവിതരീതിയുമാണ് ഐശ്വര്യയുടെ യുവത്വത്തിന്റെയും ആരോഗ്യത്തിന്റെയും പ്രധാന കാരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aishwarya Rai diet
Next Story