നായകനായ ആദ്യ സിനിമ റിലീസ് ചെയ്യാനിരിക്കെ അപകടം; പരിക്കേറ്റ നടൻ സൂരജ് കുമാറിന്റെ വലതുകാല്‍ മുറിച്ചുമാറ്റി
text_fieldsവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു കന്നട നടൻ സൂരജ് കുമാര്‍ എന്ന ധ്രുവന്റെ വലതുകാല്‍ മുറിച്ചുമാറ്റി. കഴിഞ്ഞ ശനിയാഴ്‍ച മൈസൂരു-ഊട്ടി റോഡിലായിരുന്നു അപകടം. ഊട്ടിയിൽനിന്ന് ബൈക്കിൽ മടങ്ങവെ ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ ടയറിനടിയില്‍ കാല്‍ കുടുങ്ങുകയും ചതയുകയും ചെയ്‍തു. ഉടൻ മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റാൻ നിർദേശിക്കുകയായിരുന്നു.
നായകനായ ആദ്യ ചിത്രം 'രഥം' റിലീസിനൊരുങ്ങവെയാണ് അപകടം. മലയാളി നടി പ്രിയ വാര്യറാണ് ചിത്രത്തിലെ നായിക. ഇരുപത്തിനാലുകാരനായ സൂരജ് കുമാര്‍ കന്നട സിനിമ നിര്‍മാതാവായ എസ്.എ ശ്രീനിവാസന്റെ മകനാണ്. ഐരാവത, തരക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

