Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞങ്ങളുടെ സന്തോഷത്തിനായി പ്രാര്‍ഥിക്കണം -വേര്‍പിരിയലിന് ശേഷം ആമിര്‍ ഖാന്‍

text_fields
bookmark_border
aamir and kiran rao
cancel

16 വര്‍ഷം നീണ്ട ദാമ്പത്യത്തിനാണ് ബോളിവുഡ് താരം ആമിര്‍ ഖാനും കിരണ്‍ റാവുവും കഴിഞ്ഞ ദിവസം അവസാനം കുറിച്ചത്. വിവാഹബന്ധം വേര്‍പെടുത്തുകയാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ആരാധകരോട് വിവരങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആമിറും കിരണ്‍ റാവുവും. ഇരുവരും ചേര്‍ന്ന് രൂപംകൊടുത്ത പാനി ഫൗണ്ടേന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി സംവദിച്ചത്.


ആമിര്‍ ഖാനാണ് സംസാരിച്ചു തുടങ്ങിയത്;- ഞങ്ങള്‍ ഇരുവരും അതീവ സന്തോഷത്തിലാണെന്നാണ് പറയാനുള്ളത്. ഇപ്പോഴും ഒരു കുടുംബമാണ്. ഞങ്ങള്‍ ബന്ധം വേര്‍പെടുത്തിയെങ്കിലും ഇപ്പോഴും ഒന്നാണ്. ഞങ്ങള്‍ക്ക് മകന്‍ ആസാദിനെ പോലെയാണ് പാനി ഫൗണ്ടേഷന്‍. ഞങ്ങള്‍ എന്നും ഒരുമിച്ചുണ്ടാകും. ഞങ്ങളുടെ സന്തോഷത്തിനായി പ്രാര്‍ഥിക്കണം -ആമിര്‍ പറഞ്ഞു.

ഇന്നലെയാണ് സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഇരുവര്‍ക്കും ആസാദ് റാവു ഖാന്‍ എന്ന മകനുണ്ട്. 'സന്തോഷവും കളിചിരികളും പങ്കുവെച്ച് ഞങ്ങളൊരുമിച്ച് ജീവിച്ച മനോഹരമായ 15 വര്‍ഷക്കാലം, ഞങ്ങളെ ഒരുമിച്ച നിര്‍ത്തിയത് സ്‌നേഹവും പരസ്പര വിശ്വാസവും ബഹുമാനവും ആയിരുന്നു. ഭര്‍ത്താവും ഭാര്യയും എന്നനിലയില്ല, കോ-പാരന്റ് ആയി ഇനിമുതല്‍ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയാണ്.'


'കുറേ മുന്‍പുതന്നെ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചിരുന്നു. അത് ക്രമീകരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ആസാദിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ എന്നും നല്ല മാതാപിതാക്കള്‍ ആയിരിക്കും. സിനിമയില്‍ ഞങ്ങള്‍ തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കും.' -പ്രസ്താവനയില്‍ ഇരുവരും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aamir Khan after divorce announcement: ‘Pray for our happiness’
Next Story