Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightWest Bengalchevron_rightഭർത്താവിന്‍റെ...

ഭർത്താവിന്‍റെ മരണത്തിന്​ ഉത്തരവാദി തെരഞ്ഞെടുപ്പ്​ കമീഷൻ; പരാതിയുമായി കോവിഡ്​ ബാധിച്ച്​ മരിച്ച തൃണമൂൽ സ്​ഥാനാർഥിയുടെ ഭാര്യ

text_fields
bookmark_border
election commision of india
cancel

കൊൽക്കത്ത: ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനിടെ കോവിഡ്​ ബാധിച്ച്​ മരിച്ച തൃണമൂൽ കോൺ​ഗ്രസ്​ സ്​ഥാനാർഥിയുടെ ഭാര്യ തെരഞ്ഞെടുപ്പ്​ കമീഷനെതിരെ പരാതി നൽകി.

ഖർദയിലെ തൃണമൂൽ സ്​ഥാനാർഥിയായിരുന്ന കാജൽ സിൻഹയാണ്​ ഏപ്രിൽ 25ന്​ മരിച്ചത്​. ഇദ്ദേഹത്തിന്‍റെ ഭാര്യ നന്ദിത സിൻഹയാണ്​ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ്​​ കമീഷണർ സുദീപ്​ ജെയിനിനും മറ്റ്​ ഉദ്യോഗസ്​ഥർക്കുമെതിരെ​ കൊലക്കുറ്റത്തിന്​ കേസ്​ നൽകിയത്​. ഉദ്യോഗസ്​ഥരുടെ നിരുത്തരവാദപരമായ പ്രവർത്തനവും അവഗണനയുമാണ്​ നിരവധി സ്​ഥാനാർഥികളുടെ മരണത്തിനിടയാക്കിയതെന്നാണ്​ ആരോപണം.

കോവിഡ്​ മഹാമാരിക്കെതിരെ രാജ്യം പോരാടിക്കൊണ്ടിരിക്കു​േമ്പാൾ ബംഗാളിൽ എട്ട്​ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ്​ നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ്​ കമീഷനാണ്​ തന്‍റെ ഭർത്താവിന്‍റെ മരണത്തിനുത്തരവാദിയെന്നാണ്​ അവർ പറയുന്നത്​.

കേരളം, തമിഴ്​നാട്​, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരുഘട്ടമായി ഒറ്റ ദിവസം കൊണ്ട്​ തെരഞ്ഞെടുപ്പ്​ നടന്നു. അസമിൽ അത്​ മൂന്ന്​ ദിവസം കൊണ്ട്​ മൂന്ന്​ ഘട്ടമായി നടത്തി. എന്നാൽ ബംഗാളിൽ അത്​ എട്ട്​ ഘട്ടങ്ങളിലായി നടത്താൻ തെരഞ്ഞെടുപ്പ്​ കമീഷൻ പിടിവാശി പിടിക്കുകയായിരുന്നുവെന്നും അവർ പരാതിയിൽ എഴുതി. ​

അഞ്ച്​ സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ സംബന്ധിച്ച്​ മ​ദ്രാസ്​ ഹൈകോടതി തെരഞ്ഞെടുപ്പ്​ കമീഷനെ വിമർശിച്ചതിന്​ പിന്നാലെയാണ്​ നന്ദിത സിൻഹയുടെ പരാതി.

സംസ്​ഥാനത്തിന്‍റെ ക്രമസമാധാന ചുമതല തെരഞ്ഞെടുപ്പ്​ കമീഷനായിരുന്നുവെന്നും കോവിഡ്​ ചട്ടങ്ങൾ പാലിക്കു​ന്നുണ്ടോയെന്ന്​ അവർ ഉറപ്പ്​ വരുത്തേണ്ടിയിരു​ന്നുവെന്നും നന്ദിത പരാതിയിൽ പറയുന്നു. ​

ഏപ്രിൽ 16നും ഏപ്രിൽ 20നും ശേഷിക്കുന്ന വോ​ട്ടെടുപ്പുകൾ ഒന്നിച്ച്​ നടത്തി കോവിഡ്​ വ്യാപിക്കുവാനുള്ള സാധ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ തൃണമൂൽ കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ കത്തെഴുതിയിരുന്നു. എന്നാൽ ഇത്​ ചെവികൊള്ളാൻ കമീഷൻ തയാറായിരുന്നില്ല.

സംസ്​ഥാനത്ത്​ ഭരണത്തിലെത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിയുടെ ചട്ടുകമായി കമീഷൻ പ്രവർത്തിക്കുകയാണെന്നാണ്​ തൃണമൂലിന്‍റെ ആരോപണം. തെരഞ്ഞെടുപ്പ്​ ഫലം വന്നാൽ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന്​ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionMurder Casesbengal election 2021Kajal Sinha
News Summary - Trinamool Candidate Dies Of Covid Wife filed murder case against Election Commission
Next Story