Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bengal election day clash
cancel
camera_alt

Image Courtesy: India Today

Homechevron_rightElectionschevron_rightAssembly Electionschevron_rightWest Bengalchevron_rightപശ്​ചിമ ബംഗാളിൽ...

പശ്​ചിമ ബംഗാളിൽ വോ​ട്ടെടുപ്പിനിടെ വ്യാപക സംഘർഷം; അഞ്ചു മരണം- കൊല്ലപ്പെട്ടത്​ തൃണമൂൽ പ്രവർത്തകരെന്ന്​

text_fields
bookmark_border

കൊൽക്കത്ത: പശ്​ചിമ ബംഗാളിലെ കൂച്​ ബിഹാറിൽ നാലാംഘട്ട വോ​ട്ടെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. വോട്ടുചെയ്യാൻ കാത്തുനിന്നയാൾക്കു നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചപ്പോൾ സംഘർഷ സ്​ഥലത്ത്​ കേ​ന്ദ്ര സേന നടത്തിയ വെടിവെപ്പിൽ നാലു പേരും കൊല്ലപ്പെട്ടു.

സീതൽകച്ചിയിലെ പത്താൻതുലിയിലൽ തൃണമൂൽ- ബി.ജെ.പി സംഘട്ടനത്തിനിടെയാണ്​ കന്നി വോട്ടറായ ആനന്ദ്​ ബർമൻ കൊല്ലപ്പെട്ടത്​. 11.30 ഓടെ ഇരു കക്ഷികളും വീണ്ടും ഏ​റ്റുമുട്ടിയതോടെ കേന്ദ്ര സേന വെടിവെപ്പ്​ നടത്തുകയായിരുന്നു. ഒരു പോളിങ്​ സ്​റ്റേഷനിൽ 200ലേറെ പേർ കടന്നുകയറാൻ ശ്രമിച്ചെന്ന്​ ആരോപിച്ചായിരുന്നു വെടിവെപ്പ്​. നാലുപേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

കൊല്ലപ്പെട്ടവർ തങ്ങളുടെ പ്രവർത്തകരാണെന്ന്​ തൃണമൂൽ കോൺഗ്രസ്​ അവകാശപ്പെട്ടു. ''നേരെ ചൊ​െവ്വ തോൽപിക്കാനാകാതെ വരു​േമ്പാൾ വെടിവെച്ചുകൊല്ലുന്നതാണ്​ നിങ്ങളുടെ രീതി'യെന്ന്​ തൃണമൂൽ എം.പി ഡെറക്​ ഒ ബ്രിയൻ കുറ്റപ്പെടുത്തി. വെടിവെപ്പ്​ നടന്ന സ്​ഥലത്തെ മുതിർന്ന ഉദ്യോഗസ്​ഥരെ അടുത്തിടെയായി തെരഞ്ഞെടുപ്പ്​ കമീഷൻ മാറ്റിയതായും ഇരുകൈകളിലുമിപ്പോൾ രക്​തം കറപിടിച്ചുനിൽക്കുന്നുണ്ടെന്നും ഒ ബ്രിയൻ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, കേന്ദ്ര സേനക്കുനേരെ അക്രമത്തിന്​ തൃണമൂൽ നേതൃത്വം പ്രേരണ നൽകുകയായിരുന്നുവെന്നും മരണത്തിന്​ അവർ തന്നെയാണ്​ ഉത്തരവാദികളെന്നും കൂച്ച്​ ബിഹാർ ഉൾപെടുന്ന ദിൻഹട്ടയിൽനിന്നുള്ള ബി.ജെ.പി പാർലമെന്‍റംഗമായ നിസിത്​ പ്രമാണിക്​ ​കുറ്റപ്പെടുത്തി.

കൊലപാതകം സംബന്ധിച്ച്​ തൃണമൂൽ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകിയിട്ടുണ്ട്​. അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ തെരഞ്ഞെടുപ്പ്​ കമീഷനും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalFive deadAssembly Elections
News Summary - Five dead in Bengal’s Cooch Behar district, PM Modi says ‘deeply hurt’ by violence
Next Story