Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bengal election sixth phase
cancel
camera_alt

Representative Image

Homechevron_rightElectionschevron_rightAssembly Electionschevron_rightWest Bengalchevron_rightബംഗാളിൽ...

ബംഗാളിൽ ഇഞ്ചോടിഞ്ച്​​; ആസാമിലും പുതുച്ചേരിയിലും ബി.ജെ.പി മുന്നേറ്റം, തമിഴ്​നാട്ടിൽ ഡി.എം.കെ

text_fields
bookmark_border

കൊൽക്കത്ത: രാജ്യം ഉറ്റുനോക്കിയ നിയമസഭ തെരഞ്ഞെടുപ്പുകളിൽ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തി പ്രചാരണം കനപ്പിച്ച ബി.ജെ.പിക്ക്​ മികച്ച മുന്നേറ്റം. ഏറ്റവും കനത്ത പോരാട്ടം കണ്ട പശ്​ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതയുടെ കരുത്തിൽ തൃണമൂൽ മുന്നിൽനിൽക്കു​േമ്പാൾ ആസാം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ തേരോട്ടം കുറിച്ച്​ ബി.ജെ.പിയാണ്​ മുന്നിൽ. തമിഴ്​നാട്ടിൽ എ.ഡി.എം.കെ സഖ്യത്തിന്​ ഒരവസരത്തിലും മേൽക്കൈ നൽകാതെ ഡി.എം.കെ സഖ്യം മുന്നേറുന്നു.

പശ്​ചിമ ബംഗാളിൽ തൃണമൂൽ 115 മണ്​ഡലങ്ങളിലും ബി.ജെ.പി 108 ഇടത്തും മുന്നിലാണ്​. കോൺഗ്രസ്​- ഇടതുസഖ്യം മൂന്നു സീറ്റിൽ മുന്നേറുന്നു. മറ്റുള്ളവർക്ക്​ രണ്ടു സീറ്റുണ്ട്​. മുഖ്യമ​ന്ത്രി മമതയും പഴയ വിശ്വസ്​തൻ സുവേന്ദു അധികാരിയും കടുത്ത പോരാട്ടം നടത്തുന്ന നന്ദിഗ്രാമിൽ ഇരുവരും ലീഡ്​ മാറിമാറി പങ്കുവെക്കുകയാണ്​.

ബി.ജെ.പി വിജയം പ്രവചിക്കപ്പെട്ട അസമിൽ ആദ്യ സൂചനകളിൽ തകർപ്പൻ കുതിപ്പുമായി ബി.ജെ.പി അധികാരം നിലനിർത്തുമെന്ന്​ തുടക്കത്തിലേ ഉറപ്പാക്കുകയാണ്​. 52 ഇടത്താണ്​ ബി.ജെ.പി മുന്നിട്ട്​ നിൽക്കുന്നത്​. കോൺഗ്രസ്​ സഖ്യം 28 സീറ്റിൽ മുന്നിൽനിൽക്കുന്നു. എ.ജി.പി സഖ്യത്തിന്​ മൂന്ന്​ സീറ്റിൽ ലീഡുണ്ട്​.

തമിഴ്​നാട്ടിൽ ഡി.​എം.കെ അധികാരം പിടിക്കുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നതാണ്​ ആദ്യ സൂചനകൾ. തൂത്തുവാരില്ലെങ്കിലും തുടക്കം മുതൽ മുന്നിലുള്ള ഡി.എം.കെ 86 ഇടത്ത്​ മുന്നിൽനിൽക്കുന്നു. എ.ഡി.എം.കെ സഖ്യം 69 ഇടത്തും​​​ മുന്നിൽ നിൽക്കുന്നു. എ.എം.എം.കെക്ക്​ രണ്ടു സീറ്റിൽ ലീഡുണ്ട്​.

പോണ്ടിച്ചേരിയിൽ ബി​.ജെ.പി സഖ്യം 10 സീറ്റുകളിൽ ലീഡ്​ ചെയ്യുന്നു. കോൺഗ്രസ്​ സഖ്യത്തിന്​ അഞ്ചിടത്താണ്​ മേൽക്കൈ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Election results first indications
Next Story