Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightWest Bengalchevron_rightപ്രചാരണത്തിനിടെ...

പ്രചാരണത്തിനിടെ ആക്രമിക്കപ്പെട്ടതിന്​ പിന്നാലെ മുൻ ക്രിക്കറ്റർ അശോക്​ ദിൻഡക്ക്​ വൈ പ്ലസ്​ സുരക്ഷ

text_fields
bookmark_border
ashok dinda attacked
cancel

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും മോയ്​ന മണ്ഡലത്തിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) സ്​ഥാനാർഥിയുമായ അശോക്​ ദിൻഡക്ക്​ വൈ പ്ലസ്​ സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. ബംഗാളിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ആക്രമിക്കപ്പെട്ടതിന്​ പിന്നാലെയാണ്​ ദിൻഡക്കുള്ള സുരക്ഷ വർധിപ്പിച്ചത്​.

രണ്ടാം ഘട്ട വോ​ട്ടെടുപ്പ്​ പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന റോഡ്​ഷോക്ക്​ ശേഷം മടങ്ങുന്നതിനിടെയാണ്​ ദിൻഡക്ക്​ നേരെ ആക്രമണമുണ്ടായത്​. താരത്തിന്‍റെ വാഹനം നശിപ്പിച്ചിട്ടുണ്ട്​. വൈകീട്ട്​ 4.30 നൂറുകണക്കിന്​ വരുന്ന ആക്രമികൾ ലാത്തികളും ദണ്ഡുകളും കൊണ്ട്​ വാഹനം ആക്രമിക്കുകയായിരുന്നുവെന്ന്​ ദിൻഡയുടെ മാനേജർ പറഞ്ഞു.

വാഹനത്തിന്​ നേരെ കല്ലേറുണ്ടാകുകയും ദിൻഡയുടെ തോളിന്​ പരിക്കേൽക്കുകയും ചെയ്​തു. തൃണമൂൽ കോൺഗ്രസിന്‍റെ പ്രാദേശിക നേതാവായ ഷാജഹാൻ അലിയാണ്​ ആക്രമണങ്ങൾക്ക്​ നേതൃത്വം നൽകിയതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടത്തോട്​ തെരഞ്ഞെടുപ്പ്​ കമീഷൻ റിപ്പോർട്ട്​ ആവശ്യപ്പെട്ടു. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി കഴിഞ്ഞ മാസമാണ്​ ദിൻഡ ബി.ജെ.പിയിൽ ചേർന്നത്​.

കൊൽക്കത്തയിൽ നടന്ന പൊതുയോഗത്തിൽ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെയും ബി.ജെ.പി സംസ്​ഥാന വൈസ്​ പ്രസിഡന്‍റ്​ അർജുൻ സിങ്ങിന്‍റെയും സാന്നിധ്യത്തിലായിരുന്നു ദിൻഡ പാർട്ടിയിൽ ചേർന്നത്​. ശേഷം പാർട്ടിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിലും റാലികളിലും സ്​ഥിരം സാന്നിധ്യമായിരുന്നു.

സമീപകാലത്ത്​ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച താരം 13 ഏകദിനങ്ങളിലും ഒമ്പത്​ ട്വന്‍റി20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്​സിയണിഞ്ഞിട്ടുണ്ട്​. യഥാക്രമം 12, 17 വിക്കറ്റുകളാണ്​ സമ്പാദ്യം.

ദിൻഡ ബി.ജെ.പിയിൽ ചേർന്ന അതേദിവസം തന്നെ സഹതാരമായിരുന്ന മനോജ്​ തിവാരി തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തിരുന്നു.

2016ൽ കോൺഗ്രസിലെ മണിക്​ ഭൗമികിനെ 12000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ തൃണമൂൽ കോൺഗ്രസിന്‍റെ സംക്രംകുമാർ ദോലയാണ്​ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്​. ഭരണകക്ഷിയായ തൃണമൂൽ സംക്രംകുമാറിനെ തന്നെയാണ്​ സ്​ഥാനാർഥിയായി നിർത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengal election 2021assembly election 2021Ashoke DindaBJP
News Summary - attack during election campaign in Bengal Ex-cricketer Ashoke Dinda gets Y+ security
Next Story