Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightWest Bengalchevron_rightമോഹൻ ബഗാൻ ഗോൾകീപ്പർ...

മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
Arindam Bhattacharya bjp
cancel

കൊൽക്കത്ത: ഐ.എസ്​.എൽ ക്ലബായ എ.ടി.കെ മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ ബി.ജെ.പിയിൽ ചേർന്നു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോ​ട്ടെടുപ്പിന്​ മുന്നോടിയായാണ്​ താരം ബി.ജെ.പിയിലെത്തിയത്​.

ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത്​ മാളവ്യയും മിഥുൻചക്രവർത്തിയും പ​െങ്കടുത്ത ചടങ്ങിൽ വെച്ച്​ ചൊവ്വാഴ്ച ഭട്ടാചാര്യ പാർട്ടി അംഗത്വം സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ്​ താനെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന്​ ഏറെ നാളായി ആഗ്രഹിക്കുന്നുവെന്നും പാർട്ടിയിൽ ചേർന്ന ശേഷം അദ്ദേഹം പ്രതികരിച്ചു.

'എനിക്ക്​ ഫുട്​ബാൾ ആരാധകരുടെ പക്കൽ നിന്ന്​ ധാരാളം സ്​നേഹവും ആദരവും ലഭിച്ചു. ഇപ്പോൾ അത്​ തിരികെ നൽകാനുള്ള അവസരമാണ്​. മോദിജിയുടെ നേതൃത്വത്തിന്​ കീഴിൽ ഒരുപാട്​ നല്ല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു' -ഭട്ടാചാര്യ പറഞ്ഞു.

ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്ന്​ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫുട്​ബാളിൽ നിന്ന്​ വിരമിച്ച ശേഷം ബി.ജെ.പിക്കായി മുഴുവൻ സമയ രാഷ്​ട്രീയ പ്രവർത്തനത്തിനിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ സീസണിൽ ഐ.എസ്​.എല്ലിലെ ഗോൾഡൻ ഗ്ലൗ ജേതാവാണ്​ ഭട്ടാചാര്യ.

ഏപ്രിൽ 17, ഏപ്രിൽ 22, ഏപ്രിൽ 26, ഏപ്രിൽ 29 തിയതികളിലായാണ്​ ബംഗാളിൽ ഇനി വോ​ട്ടെടുപ്പ്​. മേയ്​ രണ്ടിനാണ്​ വോ​ട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengal election 2021assembly election 2021Arindam BhattacharyaBJP
News Summary - ATK Mohun Bagan goalkeeper Arindam Bhattacharya Joins BJP Ahead Of 5th Phase
Next Story