Begin typing your search above and press return to search.
exit_to_app
exit_to_app
vadakkanchery
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightWadakkancherychevron_rightവടക്കാഞ്ചേരിയിൽ...

വടക്കാഞ്ചേരിയിൽ പ്ര​ചാ​ര​ണം പാ​ര​മ്യ​ത്തി​ൽ എ​ത്തി​യി​ട്ടും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ മു​ൾ​മു​ന​യി​ൽ

text_fields
bookmark_border
പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചാഞ്ചാടിനിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്​ സ്ഥാനാർഥികൾ

വ​ട​ക്കാ​ഞ്ചേ​രി (തൃശൂർ): സ്വ​ർ​ണ​ക്ക​ട​ത്ത്​ വി​വാ​ദം വ​ഴി​തി​രി​ഞ്ഞ്​ ലൈ​ഫ്​ മി​ഷ​ൻ ഫ്ലാ​റ്റ്​ സ​മു​ച്ച​യ വി​വാ​ദ​ത്തി​ലേ​ക്ക്​ എ​ത്തി​യ മ​ണ്ഡ​ല​മാ​യ വ​ട​ക്കാ​ഞ്ചേ​രി തെ​ര​ഞ്ഞെ​ടു​പ്പ്​ ചൂ​ടി​ൽ വെ​ന്തു​രു​കു​ക​യാ​ണ്. പ്ര​ചാ​ര​ണം പാ​ര​മ്യ​ത്തി​ൽ എ​ത്തി​യി​ട്ടും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ മു​ൾ​മു​ന​യി​ലാ​ണ്. ലൈ​ഫ്​ മി​ഷ​ൻ വി​വാ​ദ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ട​തി​നും യു.​ഡി.​എ​ഫി​നും വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ്​ കൈ​പി​ടി​യി​ലൊ​തു​ക്കി​യ ജി​ല്ല​യി​ലെ ഏ​ക മ​ണ്ഡ​ല​മാ​ണ്​ വ​ട​ക്കാ​ഞ്ചേ​രി. അ​ന്ന്​ 43 വോ​ട്ടി​ന്​ ജ​യി​ച്ച അ​നി​ൽ അ​ക്ക​ര​യെ നേ​രി​ടാ​ൻ ജ​ന​കീ​യ​നാ​യ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി​യെ സി.​പി.​എം രം​ഗ​ത്തി​റ​ക്കി​യ​ത്​ ക​ണ​ക്കു​കൂ​ട്ടി ത​ന്നെ​യാ​ണ്. പ്ര​ചാ​ര​ണ കൊ​ഴു​പ്പി​ൽ ഒ​പ്പ​മോ മു​ന്നി​ലോ ഉ​ള്ള ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ഉ​ല്ലാ​സ് ബാ​ബു​വും കൂ​ടി​യാ​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ യു​വ​ത​യു​ടെ പോ​രാ​ട്ട​മാ​ണ്.

ഗ്രൂ​പ്പ്​ പോ​രും മ​റ്റ്​ പ്ര​ശ്​​ന​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ്​ യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും നീ​ങ്ങു​ന്ന​ത്. വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സി​െൻറ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ഹാ​ജി അ​ബൂ​ബ​ക്ക​ർ മ​ത്സ​രി​ക്കു​ന്ന​ത്​ അ​നി​ൽ അ​ക്ക​ര​യോ​ടു​ള്ള എ​തി​ർ​പ്പ്​ കാ​ര​ണ​മാ​ണെ​ങ്കി​ലും അ​ത്​ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യ 19,781 വോ​ട്ട് ഭൂ​രി​പ​ക്ഷം നേ​ടി​യ​തി​ൽ മ​ന​സ്സു​റ​പ്പി​ച്ചാ​ണ്​ യു.​ഡി.​എ​ഫ് നീ​ങ്ങു​ന്ന​ത്.

മ​റു​ഭാ​ഗ​ത്ത്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ, തെ​ക്കും​ക​ര, അ​വ​ണൂ​ർ, കോ​ല​ഴി, അ​നി​ൽ അ​ക്ക​ര​യു​ടെ നാ​ട്​ ഉ​ൾ​പ്പെ​ടു​ന്ന അ​ടാ​ട്ട്, കൈ​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ൾ ജ​യി​ച്ച​ത്​ എ​ൽ.​ഡി.​എ​ഫി​ന്​ ഊ​ർ​ജം പ​ക​രു​ന്നു. തോ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫി​ന്​ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. അ​തേ​സ​മ​യം, നാ​ല് പ​തി​റ്റാ​ണ്ടാ​യി എ​ൽ.​ഡി.​എ​ഫ് ഭ​രി​ച്ച മു​ള​ങ്കു​ന്ന​ത്തു​കാ​വ് പ​ഞ്ചാ​യ​ത്ത് സി.​പി.​എം വി​മ​ത​െൻറ സ​ഹാ​യ​ത്തോ​ടെ യു.​ഡി.​എ​ഫ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

മ​ത, സാ​മു​ദാ​യി​ക സ്വാ​ധീ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ച​രി​ത്ര​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി​യു​ടെ വി​ധി പ​ല​വ​ട്ടം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഹി​ന്ദു, ക്രൈ​സ്ത​വ വോ​ട്ട​ർ​മാ​രാ​ണ് കൂ​ടു​ത​ൽ. ഹി​ന്ദു വോ​ട്ടി​ൽ ഈ​ഴ​വ സ​മു​ദാ​യ​ത്തി​നാ​ണ്​ നി​ർ​ണാ​യ​ക സ്വാ​ധീ​നം. നാ​യ​ർ, എ​ഴു​ത്ത​ച്​ഛ​ൻ വി​ഭാ​ഗ​ങ്ങ​ളും ശ​ക്ത​മാ​ണ്. ഇ​ത്ത​രം ശ​ക്തി​ക​ൾ വി​ജ​യ​ത്തി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച്​ രം​ഗ​ത്ത്​ വ​രാ​റു​മു​ണ്ട്. ഇ​ട​ത്, ഐ​ക്യ മു​ന്ന​ണി​ക​ൾ സ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ ത​ന്ത്ര​പ​ര​മാ​യി ര​ഹ​സ്യ സ്വ​ഭാ​വ​ത്തോ​ടെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ബി.​ജെ.​പി പ​ര​സ്യ​മാ​യാ​ണ്​ നീ​ക്കം ന​ട​ത്തു​ന്ന​ത്.

ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്​​ലിം ലീ​ഗി​ൽ ചി​ല​രു​ടെ​യും മു​തി​ർ​ന്ന ചി​ല നേ​താ​ക്ക​ളു​ടെ​യും പി​ണ​ക്കം യു.​ഡി.​എ​ഫി​ന്​ ത​ല​വേ​ദ​ന​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​പ്പോ​ലെ സി.​പി.​എ​മ്മി​ലെ വോ​ട്ടു​ചോ​ർ​ച്ച ഇ​ത്ത​വ​ണ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി​യെ വ​ല​​ക്കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​തൃ​ത്വം. കാ​ൽ ല​ക്ഷം വോ​ട്ട​ർ​മാ​രു​ള്ള സ്വ​ന്തം സ​മു​ദാ​യ​മാ​യ എ​ഴു​ത്ത​ശ്ശ​ൻ സ​മാ​ജ​ത്തി​െൻറ നി​ല​പാ​ടി​ലാ​ണ്​ ഉ​ല്ലാ​സ് ബാ​ബു​വി​െൻറ പ്ര​തീ​ക്ഷ. പ്ര​വ​ച​ന സാ​ധ്യ​ത​ക​ൾ​ക്ക​പ്പു​റ​ത്ത്​ ഇ​ഞ്ചോ​ടി​ഞ്ച്​ പൊ​രു​തു​ക​യാ​ണ്​ യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും.

Show Full Article
TAGS:assembly election 2021 wadakkanchery 
News Summary - Political parties thorn in the side as the campaign in Vadakancherry reaches its climax.
Next Story