Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിങ് മെയിന്റനൻസ് യൂനിറ്റിൽ തീപിടിത്തം

text_fields
bookmark_border
ഏഴര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ്
റിങ് മെയിന്റനൻസ് യൂനിറ്റിൽ തീപിടിത്തം
cancel
camera_alt

റി​ങ് മെ​യി​ന്റ​ന​ൻ​സ് യൂ​നി​റ്റി​ൽ തീ​പി​ടി​ത്തത്തിൽ നശിച്ച ഉപകരണം

വട്ടിയൂർക്കാവ്: പി.ടി.പി നഗറിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ റിങ് മെയിന്റനൻസ് യൂനിറ്റിൽ തീപിടിത്തമുണ്ടായി. തിങ്കളാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. തിരുവനന്തപുരം നിലയിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പ്രദോഷിന്റെ നേതൃത്വത്തിലുള്ള സംഘം തീ കെടുത്തി. റിങ് മെയിന്റനൻസ് യൂനിറ്റിലുണ്ടായിരുന്ന ഉപകരണങ്ങളിൽ ചിലത് കത്തിനശിച്ചു. യൂനിറ്റിന്റെ പ്രധാന ഉപകരണത്തിനും കേടുപാടുണ്ടായി. കെ.എസ്.ഇ.ബി അധികൃതർ സർക്യൂട്ട് വിച്ഛേദിച്ചശേഷമാണ് ഫയർഫോഴ്സ് അധികൃതർ എത്തി തീയും പുകയും പൂർണമായും കെടുത്തിയത്. ഏഴര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out at ring maintenance unit
Next Story