Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightTirurangadichevron_rightലക്കി ഡ്രോയുടെ പേരിൽ...

ലക്കി ഡ്രോയുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു; തട്ടിപ്പ് ലെറ്റർ എത്തുന്നത് പോസ്​റ്റൽ വഴി

text_fields
bookmark_border
ലക്കി ഡ്രോയുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു; തട്ടിപ്പ് ലെറ്റർ എത്തുന്നത് പോസ്​റ്റൽ വഴി
cancel

തി​രൂ​ര​ങ്ങാ​ടി: ന​റു​ക്കെ​ടു​പ്പ് വി​ജ​യി എ​ന്ന പേ​രി​ൽ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​വു​ന്നു. ത​ട്ടി​പ്പ് ലെ​റ്റ​ർ എ​ത്തു​ന്ന​ത് പോ​സ്​​റ്റ​ൽ വ​ഴി. മൂ​ന്നി​യൂ​ർ പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​ക്കാ​ണ് നാ​പ്റ്റോ​ൾ ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​െൻറ ലെ​റ്റ​ർ പാ​ഡോ​ടു​കൂ​ടി സ്ക്രാ​ച്ച് കാ​ർ​ഡ് ല​ഭി​ച്ച​ത്. കൊ​ടി​ഞ്ഞി പോ​സ്​​റ്റ് ഓ​ഫി​സി​ൽ​നി​ന്ന്​ ത​പാ​ൽ വ​ഴി കൊ​ടി​ഞ്ഞി പാ​ലാ പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​ഫി​ന ഹോ​ളോ​ബ്രി​ക്സ് ക​മ്പ​നി​യി​ലാ​ണ് സ്പീ​ഡ് പോ​സ്​​റ്റ് വ​ഴി ര​ജി​സ്​​റ്റേ​ർ​ഡ് ക​ത്ത് ല​ഭി​ച്ച​ത്.

നാ​പ്റ്റോ​ളി​െൻറ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പി​ൽ 25 ല​ക്ഷം രൂ​പ സ​മ്മാ​ന​ത്തു​ക അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും സ്ക്രാ​ച്ച് കാ​ർ​ഡ് ചു​ര​ണ്ടി ന​മ്പ​ർ വാ​ട്സ്​​ആ​പ്പി​ൽ അ​യ​ക്കാ​നു​മാ​ണ് ക​ത്തി​ലെ നി​ർ​ദേ​ശം. 8583074600 എ​ന്ന ന​മ്പ​റും ഇ​തോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്. തു​ക​ക്കു​ള്ള നി​ശ്ചി​ത സം​ഖ്യ നി​കു​തി അ​ട​ച്ചാ​ൽ പ​ണം എ​ച്ച്.​എ​സ്.​ബി.​സി ബാ​ങ്ക് വ​ഴി ന​ൽ​കു​മെ​ന്നു​മാ​ണ് ക​ത്തി​ൽ പ​റ​യു​ന്ന​ത്.

ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും മ​റ്റും ക​ത്തി​ൽ പ്ര​ത്യേ​കം കോ​ള​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ക​ത്തി​ൽ സ്ഥാ​പ​ന​ത്തി​െൻറ ഫി​നാ​ൻ​സ് മാ​നേ​ജ​ർ രാ​ഹു​ൽ ബ​ജാ​ജി​െൻറ​യും എ​ച്ച്.​എ​സ്.​ബി.​സി ബാ​ങ്കി​െൻറ​യും ഒ​പ്പും സീ​ലു​മു​ണ്ട്. എ​ന്നാ​ൽ, ടാ​ക്സ് എ​ടു​ത്ത് ബാ​ക്കി തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്കാ​ൻ പാ​റ​ക്ക​ട​വ് സ്വ​ദേ​ശി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തി​ന് സ​മ്മ​തി​ച്ചി​ട്ടി​ല്ല.

ക​ത്തി​ലെ മേ​ൽ​വി​ലാ​സ​ത്തി​ലെ അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ കാ​ര​ണം തി​രൂ​ർ​ഭാ​ഗ​ത്ത് ഏ​റെ ദി​വ​സം ക​റ​ങ്ങി​ത്തി​രി​ഞ്ഞാ​ണ് ക​ത്ത് പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യു​ടെ കൈ​യി​ൽ എ​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി നാ​പ്റ്റോ​ൾ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​തേ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lucky drawscratch card
Next Story