Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightTirurangadichevron_rightഫാ​റൂ​ഖ് ന​ഗ​ർ...

ഫാ​റൂ​ഖ് ന​ഗ​ർ അ​ങ്ങാ​ടി ‘തി​ള​ങ്ങു​ന്നു’, മോ​ഹ​ന​ന്റെ കൈ​ക​ളി​ൽ

text_fields
bookmark_border
ശു​ചീ​ക​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട മോ​ഹ​ന​ൻ
cancel
camera_alt

കൊ​ടി​ഞ്ഞി ഫാ​റൂ​ഖ് ന​ഗ​റി​ൽ ശു​ചീ​ക​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട മോ​ഹ​ന​ൻ

തി​രൂ​ര​ങ്ങാ​ടി: മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും കൊ​ടി​ഞ്ഞി ഫാ​റൂ​ഖ് ന​ഗ​ർ അ​ങ്ങാ​ടി​യു​ടെ ‘തി​ള​ക്ക’​ത്തി​ന് പി​ന്നി​ൽ ഒ​രാ​ളു​ടെ കൈ​ക​ളാ​ണ്. ഓ​ട്ടോ ഡ്രൈ​വ​റാ​യ കെ.പി.മോഹനനാണ് അ​ങ്ങാ​ടി നി​ത്യ​വും ശു​ചീ​ക​രി​ച്ച് നാ​ടി​നാ​കെ വൃ​ത്തി​യു​ടെ സ​​ന്ദേ​ശം പ​ക​രു​ന്ന​ത്.

കൊ​റോ​ണ​ക്കാ​ല​ത്ത് വൃ​ത്തി​ഹീ​ന​മാ​യ അ​ങ്ങാ​ടി​യു​ടെ അ​വ​സ്ഥ ക​ണ്ടാ​ണ് മോ​ഹ​ന​ൻ ശു​ചീ​ക​ര​ണ​ത്തി​നാ​യി രം​ഗ​ത്തു​വ​ന്ന​ത്. എ​ന്നും രാ​വി​ലെ ആ​റ​ര​യോ​ടെ അ​ങ്ങാ​ടി​യി​ൽ എ​ത്തി ക​ട​ക​ൾ​ക്ക് മു​ന്നി​ലും റോ​ഡി​ലു​മു​ള്ള ച​പ്പു​ച​വ​റു​ക​ൾ എ​ല്ലാം അ​ടി​ച്ചു​വാ​രി വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ത​ന്റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ഓ​ട്ടോ ഓ​ടി​ച്ച് മോ​ഹ​ന​ൻ കു​ടും​ബം പോ​റ്റു​ന്ന​ത്? പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ളും ഖ​ര​മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ങ്ങാ​ടി ക്ലീ​ൻ ആ​ക്കാ​ൻ മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​ത്ത സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ഒ​രു ലാ​ഭേ​ച്ഛ​യും കൂ​ടാ​തെ മോ​ഹ​ന​ൻ ത​ന്റെ സേ​വ​നം തു​ട​രു​ന്ന​ത്.

ആ​രി​ൽ​നി​ന്ന് ഒ​ന്നും പ്ര​തീ​ക്ഷി​ച്ചി​ല്ല ഇ​ത് ചെ​യ്യു​ന്ന​തെ​ന്നും പ്ര​വൃ​ത്തി തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞു. ന​ന്ന​മ്പ്ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​നി​ൽ മോ​ഹ​ന​നെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KP MohananCleaning
News Summary - KP Mohanan Cleaning the city
Next Story