കോവിഡ്: ഭാര്യയും ഭർത്താവും അരമണിക്കൂർ വ്യത്യാസത്തിൽ മരിച്ചു
text_fieldsതിരൂരങ്ങാടി: അരമണിക്കൂർ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു. ചേളാരി തയ്യിലക്കല്ല് മൂച്ചി അത്താണി മുൻ മഹല്ല് കമ്മിറ്റി അംഗവും ചേളാരിയിലെ ചെറുകിട വ്യാപാരിയുമായ മുള്ളുങ്ങൽ മുഹമ്മദ് ഹാജിയാണ് (76) വ്യാഴാഴ്ച രാത്രി 12.30ഓടെ മരിച്ചത്. അരമണിക്കൂർ കഴിഞ്ഞ് ഇവരുടെ ഭാര്യ ശരീഫയും (63) മരിച്ചു.
രണ്ടുപേരും കോവിഡ് ബാധിതരായിരുന്നു. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. തയ്യിലക്കടവ് മൂച്ചി അത്താണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. മക്കൾ: അബ്ദുറസാഖ് (ഐ.സി.എഫ് അൽ ഐൻ സനാഇയ്യ കമ്മിറ്റി അംഗം), മുഹമ്മദ് റഫീഖ്, ഉമ്മുകുൽസു, ഫാത്വിമതുസുഹ്റ. മരുമക്കൾ: അബൂബക്കർ മാസ്റ്റർ പടിക്കൽ (എസ്.വൈ.എസ് സംസ്ഥാന െസക്രട്ടറി), ഫിറോസ് ഖാൻ കിണാശ്ശേരി.