Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThrithalachevron_rightവിധി വരും മു​േമ്പ...

വിധി വരും മു​േമ്പ തോൽവി സമ്മതിച്ച്​ വി.ടി ബൽറാം

text_fields
bookmark_border
mb rajesh vt balram
cancel

തൃത്താല: തൃത്താല നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം ഔദ്യോഗികമായി പുറത്ത്​ വരുന്നതിന്​ മുമ്പ്​ തോൽവി സമ്മതിച്ച് യു.ഡി.എഫ്​ സ്ഥാനാർഥി​ വി.ടി ബൽറാം. തൃത്താലയുടെ ജനവിധി വിനിയപുരസ്സരം അംഗീകരിക്കുന്നുവെന്ന്​ വി.ടി ബൽറാം ഫേസ്​ബുക്കിൽ കുറിച്ചു. പുതിയ കേരള സർക്കാറിന്​ അഭിവാദ്യങ്ങൾ നേരുന്നതായും ബൽറാം ഫേസ്​ബുക്ക്​ പോസ്റ്റിൽ പറയുന്നുണ്ട്​.

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ ഉറ്റുനോക്കിയ പോരാട്ടമായിരുന്നു എം.ബി രാജേഷും വി.ടി ബൽറാമും തമ്മിലുള്ളത്​. ഇടതുപാരമ്പര്യമുള്ള തൃത്താല മണ്ഡലം പിടിച്ചെടുത്ത വി.ടി ബൽറാമിനെ തറപറ്റിക്കുകയെന്നത്​ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു.

എ.കെ.ജിയെ കുറിച്ച്​ ബൽറാം നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. വൈകാരികമായാണ്​ സി.പി.എം അണികൾ ബൽറാമിന്‍റെ എ.കെ.ജിക്കെതി​രായ പരാമർശങ്ങളെ കണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vt balramassembly election 2021
News Summary - VT Balram admits defeat before verdict
Next Story