Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThrippunithurachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ തന്ത്രങ്ങൾ സ്വയം ​മെനഞ്ഞ്​ നേടിയ വിജയം; ഇടവേളക്ക്​ ശേഷം തൃപ്പൂണിത്തുറയിൽ വീണ്ടും ബാബു

text_fields
bookmark_border
K Babu
cancel

ഒരു ഇടവേളക്ക്​ ശേഷം വീണ്ടും കെ. ബാബു തൃപ്പൂണിത്തുറയുടെ പ്രതിനിധിയാകു​േമ്പാൾ വിജയിക്കുന്നത്​ ബാബുവി​െൻ സ്വന്തം തെരഞ്ഞെടുപ്പ്​ തന്ത്രങ്ങളാണ്​. എതിർ സ്​ഥാനാർഥിയും സിറ്റിംഗ്​ എം.എൽ.എയുമായ എം. സ്വരാജിനെ ശബരിമല പ്രശ്​നത്തിൽ എതിർപക്ഷത്ത്​ നിർത്തി തുടക്കം മുതലേ ബാബു നടത്തിയ ആക്രമണം വിജയത്തിലേക്കെത്തുകയായിരുന്നു. ശബരിമല വിഷയത്തി​െൻറ പേരിലുണ്ടാകാൻ സാധ്യതയുള്ള ഇടത്​ വിരുദ്ധ വോട്ടുകൾ കൃത്യമായി തനിക്ക്​ തന്നെ ലഭിക്കുന്ന വിധം തന്ത്രം മെനഞ്ഞാണ്​ സ്​ഥാനാർഥിത്വം പ്രഖ്യാപിച്ചത്​ മുതൽ ബാബു മുന്നോട്ടു പോയത്​.

കഴിഞ്ഞ തവണ തനിക്ക്​ കി​േട്ടണ്ട വോട്ടുകൾ വലിയ തോതിൽ ബി.ജെ.പിക്ക്​ പോയതാണ്​ തോൽവിക്ക്​ കാരണമായതെന്ന തിരിച്ചറിവിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പിൽ ഉടനീളം പ്രവർത്തനം. സ്വരാജി​െന തോൽപ്പിക്കാൻ വിശ്വാസികൾ ആഗ്രഹിക്കുന്നതിനാൽ കഴിഞ്ഞ തവണ ബി.ജെ.പിക്ക്​ നൽകിയ വോട്ടുകൾ ഇത്തവണ തനിക്ക്​ ലഭിക്കുമെന്ന തരത്തിൽ നടത്തിയ പ്രസ്​താവനകളിൽ മാത്രം ബാബു ഒതുങ്ങിയില്ല. സ്വരാജിനെ തോൽപ്പിക്കാൻ ബി.ജെ.പിക്ക്​ വോട്ട്​ നൽകാതെ യു.ഡി.എഫിന്​ ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ശബരിമല കർമ സമിതിയുടെ പേരിലിറങ്ങിയ പോസ്​റ്ററും അവസാന നിമിഷം കുറേ വോട്ടുകൾ കൂടി ബാബുവി​ന്​ അനുകൂലമായി മാറാനുള്ള അവസരമൊരുക്കിയെന്നാണ്​ തെരഞ്ഞെടുപ്പ്​ ഫലം തെളിയിക്കുന്നത്​. ബി.ജെ.പി ​േവാട്ടിലുണ്ടായ കുറവ്​​ ബാബുവിനാണ്​ ലഭിച്ചിട്ടുള്ളതെന്നാണ്​ വ്യക്​തമാകുന്നത്​്​

ഇതിന്​ പുറമെ, മണ്ഡലത്തിലുടനീളം തനിക്കുള്ള വ്യക്​തി ബന്ധങ്ങളും ബാബുവിന്​ അനുകൂലമായി വോട്ടായി മാറി. 1991 മുതൽ 2016 വരെ തൃപ്പൂണിത്തുറയു​െട പ്രതിനിധിയായതി​െൻറ ആനുകൂല്യം കൃത്യമായി മുതലെടുക്കാനായി. ബാർ കോഴ അഴിമതി കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ നടന്നു വന്ന അന്വേഷണം തെളിവില്ലാത്തതിനാൽ അവസാനിപ്പിച്ചുവെന്ന ​പ്രചാരണവും ബാബുവിന്​ ഗുണം ചെയ്​തു. മണ്ഡലത്തിൽ ഒട്ടും സാന്നിധ്യമറിയിക്കാത്ത സിറ്റിംഗ്​ എം.എൽ.എ മണ്ഡലം നിറഞ്ഞു നിന്ന തനിക്ക്​ പകരക്കാരനാവാൻ കഴിയില്ലെന്ന സ​ന്ദേശം വോട്ടർമാർക്കിടയിൽ പ്രചരിപ്പിക്കാനും ബാബുവിനായി. സ്​ഥാനാർഥി പ്രഖ്യാപനം മു​തലേ തനിക്കെതിരെ പാർട്ടിയിൽ നിന്ന്​ തന്നെ ഉയർന്ന എതിർപ്പുകൾ ഒത്തുതീർപ്പാക്കാനും ഒത്തൊരുമിച്ച പ്രവർത്തനത്തിന്​ വഴിയൊരുക്കാനും ബാബുവിനും യു.ഡി.എഫിനും കഴിഞ്ഞു. പ്രവർത്തകരും വോട്ടർമാരുമായുള്ള അടുത്ത ബന്ധം തനിക്ക്​ നേരെ വരുന്ന രഹസ്യ നീക്കങ്ങൾ മുൻകൂട്ടി അറിയാനും അതി​െൻറ മുനയൊടിക്കാനും ബാബുവിന്​ സഹായകരമായി. മണ്ഡലത്തിൽ ഉടനീളമുള്ള ന്യൂനപക്ഷ വോട്ടുകളിലേറെയും സ്വന്തം പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളും ബാബുവി​െൻറ കാര്യത്തിൽ വിജയം കണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - After the break, Babu returned to Tripunithura
Next Story