Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThrikaripurchevron_right'സി.പി.എം സംഘ്...

'സി.പി.എം സംഘ് വിധേയത്വം കിറ്റുകൊണ്ട് ഒളിപ്പിക്കാനാവില്ല'

text_fields
bookmark_border
thrikkarippur welfare party
cancel
camera_alt

വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് പൊതുയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു

തൃ​ക്ക​രി​പ്പൂ​ർ: ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം പി​ണ​റാ​യി വി​ജ​യ​‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​കൂ​ടം വെ​ച്ചു​പു​ല​ർ​ത്തി​യ സം​ഘ് ദാ​സ്യം നാ​നൂ​റു രൂ​പ​യു​ടെ കി​റ്റു​കൊ​ണ്ട് മ​റ​ച്ചു​വെ​ക്കാ​നാ​വി​ല്ലെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ഖ് പ​റ​ഞ്ഞു.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ടി.​മ​ഹേ​ഷ് മാ​സ്​​റ്റ​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പൊ​തു​സ​മ്മേ​ള​നം തൃ​ക്ക​രി​പ്പൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു നി​യ​ന്ത്രി​ച്ച ആ​ഭ്യ​ന്ത​ര വ​കു​പ്പ് ആ​ർ.​എ​സ്.​എ​സി​നോ​ടും അ​വ​ർ ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളോ​ടും വ​ർ​ഗീ​യ വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളോ​ടും കാ​ണി​ച്ച മൃ​ദു സ​മീ​പ​ന​വും ഹി​ന്ദു​ത്വ ഫാ​ഷി​സ്​​റ്റു ശ​ക്തി​ക​ളു​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ ച​ർ​ച്ച​ക​ളും കേ​ര​ളം മ​ന​സ്സി​ലാ​ക്കി​യ​താ​ണ്. ഭൂ​മി ല​ഭി​ക്കേ​ണ്ട​വ​ർ​ക്ക് ഭൂ​മി ന​ൽ​കാ​തെ ഫ്ലാ​റ്റ് ന​ൽ​കി​യ​ത് നീ​തി​യ​ല്ല.

സാ​മൂ​ഹി​ക സം​വ​ര​ണം എ​ന്ന നീ​തി അ​ട്ടി​മ​റി​ച്ച്​ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ജീ​ദ് ന​രി​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി സാ​ഹി​ദ ഇ​ല്യാ​സ്‌, എ​ഫ്.​ഐ.​ടി.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് ക​ക്ക​ണ്ടം, ഉ​ദു​മ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പി.​കെ. അ​ബ്​​ദു​ല്ല, കു​മ്പ​ള മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ല​ത്തീ​ഫ് കു​മ്പ​ള, വി​മ​ൻ​സ് ജ​സ്​​റ്റി​സ് മൂ​വ്മെൻറ് ജി​ല്ല സ​മി​തി​യം​ഗം ശാ​ന്ത ആ​യി​റ്റി, ഫ്ര​റ്റേ​ണി​റ്റി ജി​ല്ല പ്ര​സി​ഡ​ൻ​റ്​‌ സി.​എ. യൂ​സു​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​‌ ടി.​കെ. അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ടി.​സു​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sangh parivarfood kitassembly election 2021CPM
News Summary - CPM Sangh allegiance cannot be hidden by kit
Next Story