Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThodupuzhachevron_rightആദ്യവോട്ടല്ല, ഇത്​...

ആദ്യവോട്ടല്ല, ഇത്​ ജ്യോത്സ​നയുടെ 'കന്നിവോട്ട്'​

text_fields
bookmark_border
ആദ്യവോട്ടല്ല, ഇത്​ ജ്യോത്സ​നയുടെ കന്നിവോട്ട്​
cancel
camera_alt

കരിങ്കുന്നം സെൻറ്​ അഗസ്​റ്റ്യൻ ബൂത്തിൽ വോട്ട്​ ചെയ്യാനെത്തിയ ജ്യോത്സനയെ ബി.എൽ.ഒ പൂച്ചെണ്ട്​ നൽകി സ്വീകരിക്കുന്നു  

തൊടുപുഴ: കരിങ്കുന്നം സെൻറ്​ അഗസ്​റ്റിൻ ഹയർസെക്കൻഡറി സ്​കൂളിലെ സ്​ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 158ാം നമ്പർ പോളിങ്​ ബൂത്ത്​ രാവിലെ മുതൽ ഒരു പ്രത്യേക വോട്ടർക്ക്​ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

ആ വോട്ടർക്ക്​ നൽകാനായി പൂവും മധുരവും ഉദ്യോഗസ്​ഥർ കരുതി. ജില്ലയിലെ ആകെയുള്ള രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ഒരാളായ കരിങ്കുന്നം സ്വദേശി ജ്യോത്സന രതീഷായിരുന്നു വോട്ടര്‍.

കഴിഞ്ഞ തദ്ദേശ ​െതരഞ്ഞെടുപ്പില്‍ പുരുഷനായി വോട്ടു രേഖപ്പെടുത്തിയ ജ്യോത്സനയ്ക്ക് ഇത് സ്വന്തം അസ്​തിത്വത്തിലുള്ള ആദ്യ വോട്ടായിരുന്നു. രാവിലെ 11.30ന് പങ്കാളിക്കൊപ്പമാണ് കാറില്‍ ബൂത്തിലെത്തിയത്. ബൂത്ത് ലെവല്‍ ഓഫിസര്‍ ശോഭന മാത്യു പൂച്ചെണ്ട്​ നൽകി സ്വീകരിച്ചു.

ട്രാൻസ്​ജെന്‍ഡറായി വോട്ടു ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് ജ്യോത്സന വോട്ട്​ ചെയ്​ത ശേഷം പ്രതികരിച്ചു. 'ഞാൻ ഞാനായി ചെയ്​ത വോട്ടാണിത്'​. എങ്കിലും മൂന്നു മുന്നണികളും ട്രാന്‍സ്‌ജെന്‍ഡറുകളെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താത്തതി​െൻറ പരിഭവം ജ്യോത്സന പങ്കുവെച്ചു. ഇതിനെതിരായ പ്രതിഷേധം എന്ന നിലയിലാണ്​ കറുപ്പ് നിറമുള്ള സാരി ധരിച്ചെത്തി വോട്ട്​ ചെയ്​ത​െതന്നും ജ്യോത്സന പറഞ്ഞു. സര്‍ക്കാർ സഹായത്തോടെ ലിംഗമാറ്റം നടത്തുന്നതിന്​ നടപടികൾ പുരോഗമിക്കുകയാണ്​.

ചുരുങ്ങിയ സമയം കൊണ്ട് ഈ ​െതരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡറായി വോട്ടു ചെയ്യാന്‍ എല്ലാ സഹായവും ചെയ്ത സ്‌പെഷല്‍ വില്ലേജ് ഓഫിസറും ബൂത്ത് ഓഫിസറുമായ അജേഷിനെ കണ്ടു നന്ദി പറഞ്ഞു മടങ്ങുമ്പോള്‍ സെല്‍ഫിയെടുക്കാനും ചിലരെത്തി. ഒമ്പതാം ക്ലാസ്​ വരെ താൻ പഠിച്ച സ്​കൂളിൽ തന്നെ വോട്ട്​ ചെയ്യാൻ കഴിഞ്ഞതി​െൻറ സ​ന്തോഷവും ജ്യോത്സന പങ്കിട്ടു.

ഇവിടെ പഠിച്ചുകൊണ്ടിരിക്കെയാണ്​ ത​െൻറ പ്രത്യേകത മനസ്സിലാക്കിയത്​. അന്നത്തെ പോലെയല്ല ഇപ്പോൾ. തങ്ങളെപ്പോലെയുള്ളവരെ സമൂഹം അംഗീകരിക്കുന്നതി​െൻറ സന്തോഷവും അവർ പങ്കുവെച്ചു. പുറത്ത്​കാത്തുനിന്ന ഉദ്യോഗസ്ഥർ മധുരം നൽകിയാണ്​ യാത്രയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgenderthodupuzhaassembly election 2021
News Summary - transgender jyotsna's first vote in her own identity
Next Story