Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThodupuzhachevron_rightസഹോദരനെ കുത്തിക്കൊന്ന ...

സഹോദരനെ കുത്തിക്കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ;ശിക്ഷ ഇന്ന്​

text_fields
bookmark_border
court verdict
cancel

തൊ​ടു​പു​ഴ: സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന്​ കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ വെ​ള്ളി​യാ​ഴ്​​ച വി​ധി​ക്കും.തൊ​ടു​പു​ഴ മ​ണ​ക്കാ​ട് കാ​ല​ടി​ക​ര​യി​ൽ മാ​ളി​യേ​ക്ക​ൽ വീ​ട്ടി​ൽ സു​രേ​ഷി​നെ​യാ​ണ്​ തൊ​ടു​പു​ഴ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി. ​എ​ൽ​സ​മ്മ ജോ​സ​ഫ് കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

2014 ആ​ഗ​സ്​​റ്റ്​ 27ന്​ ​വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.സു​രേ​ഷും മ​ര​ണ​പ്പെ​ട്ട സ​ഹോ​ദ​ര​ൻ രാ​ജേ​ഷും രാ​ജേ​ഷി​െൻറ ഭാ​ര്യ​യും കു​ട്ടി​ക​ളും മാ​താ​വും ഒ​രു​മി​ച്ച് ത​റ​വാ​ട്ടു​വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. സു​രേ​ഷ്​ വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത്​ പ​തി​വാ​യി​രു​ന്നു.

സം​ഭ​വ​ദി​വ​സം വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യ​ത്​ ചോ​ദി​ക്കാ​നാ​യി രാ​ജേ​ഷ് സു​രേ​ഷി​െൻറ മു​റി​യി​ൽ ചെ​ല്ലു​ക​യും വീ​ട്ടി​ൽ​നി​ന്ന്​ മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ സു​രേ​ഷ്​ ക​ശാ​പ്പ്​ ക​ത്തി​കൊ​ണ്ട്​ രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. മ​നോ​ജ്​ കു​ര്യ​ൻ ഹാ​ജ​രാ​യി.

Show Full Article
TAGS:VERDICT 
News Summary - Defendant convicted of stabbing brother; Verdict today
Next Story