Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThiruvambadychevron_rightഅ​വ​സാ​ന വ​ട്ടം...

അ​വ​സാ​ന വ​ട്ടം തി​രു​വ​മ്പാ​ടി​യി​ൽ ഇ​ഞ്ചോ​ടി​ഞ്ച്

text_fields
bookmark_border
അ​വ​സാ​ന വ​ട്ടം തി​രു​വ​മ്പാ​ടി​യി​ൽ ഇ​ഞ്ചോ​ടി​ഞ്ച്
cancel
camera_alt

കൊ​ടു​വ​ള്ളി മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് വൈ​ബ് റാ​ലി

തിരുവമ്പാടി: തെരെഞ്ഞെടുപ്പ് പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കെ തിരുവമ്പാടി മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് മത്സരം . വലിയ പൊതുയോഗങ്ങൾ ഒഴിവാക്കി കുടുംബയോഗങ്ങളും ന്യൂജൻ പ്രചാരണ രീതികളുമായാണ് മുന്നണികൾ പ്രചാരണ രംഗത്ത് മുന്നേറുന്നത് . യു.ഡി.എഫിനും എൽ.ഡി.എഫും ജയിച്ച് കയറാൻ സാധ്യതയുള്ള മണ്ഡലമായതിനാൽ പഴുതടച്ച പ്രചാരണത്തിന് തിരുവമ്പാടിയിൽ പ്രാധാന്യമേറെയുണ്ട്. ക്രൈസ്‌തവ സഭ , കാന്തപുരം എ.പി. വിഭാഗം ,വെൽഫയർ പാർട്ടി , എസ്.ഡി.പി.ഐ , സ്വതന്ത കർഷക സംഘടനകൾ തുടങ്ങിയ ഫാക്ടറുകൾ മണ്ഡലത്തിൽ നിർണായകമാകും. കാന്തപുരം വിഭാഗത്തിന്‍റെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന നോളജ് സിറ്റി മണ്ഡലത്തിലെ കൈതപ്പൊയിലിലാണ്. കാന്തപുരം വിഭാഗവുമായി ഇടത്, വലത് മുന്നണി സ്ഥാനാർഥികൾ നിരന്തരം ബന്ധം പുലർത്തുന്നുണ്ട് . എന്നാൽ , ഈ വിഭാഗം നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല .

ക്രൈസ്‌തവ സഭ ആസ്ഥാനമായ ബിഷപ്പ് ഹൗസ് കൊടുവള്ളി മണ്ഡലത്തിലെ താമരശ്ശേരിയാണെങ്കിലും തിരുവമ്പാടിയാണ് സഭയുടെ പ്രവർത്തന മേഖല. ഈ സാഹചര്യത്തിലാണ് തിരുവമ്പാടിയിലെ മുന്നണി സ്ഥാനാർഥി നിർണയങ്ങളിൽ വരെ ക്രൈസ്‌തവ സഭ ഇടപെടൽ പലപ്പോഴും ഉണ്ടാകാറുള്ളത് . യു.ഡി.എഫ് സ്ഥാനാർഥി സി.കെ. കാസിമും എൽ.ഡി.എഫ് സ്ഥാനാർഥി ലിന്‍റോ ജോസഫും ഒരേപോലെ താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്‍റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട് .

വെൽഫയർ പാർട്ടിക്ക് മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ളതിനാൽ അവരുടെ പിന്തുണ സഹായകരമാകുമെന്ന് യു.ഡി.എഫ് കരുതുന്നു. മണ്ഡലത്തിൽ എസ്.ഡി.പി.ഐക്ക് സ്ഥാനാർഥിയില്ല . അവർ ആരെ പിന്തുണക്കുമെന്നതും നിർണായകമാണ്.സംസ്ഥാനത്ത് കാര്യമായ ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ അത് തിരുവമ്പാടി മണ്ഡലത്തിലും പ്രതിഫലിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടതുമുന്നണിക്കായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് , ജോൺ ബ്രിട്ടാസ് എം.പി എന്നിവരും യു.ഡി.എഫിനായി പി.കെ. കുഞ്ഞാലി കുട്ടി , മറിയം ഉമ്മൻ , എം.കെ. രാഘവൻ എം.പി തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ പ്രചാരണത്തിനെത്തി. തിങ്കളാഴ്ച രാവിലെ പുതുപ്പാടിയിൽ ഷാഫി പറമ്പിൽ റോഡ് ഷോയിൽ പങ്കെടുക്കും. ഇന്ന് മുക്കത്ത് പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvambadylatest newsKerala Assembly Election 2026Congress
News Summary - Last time, two inches in Thiruvambadi
Next Story