പത്തിലധികം മണ്ഡലങ്ങളിൽ അമിത പ്രതീക്ഷയുമായി ബി.ജെ.പി
text_fieldsതിരുവനന്തപുരം: ഡീൽ ആരോപണങ്ങളും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിജീവിച്ച് പത്തോളം മണ്ഡലങ്ങളിൽ ജയിക്കാമെന്ന അമിതപ്രതീക്ഷയിൽ ബി.ജെ.പി. 35 മണ്ഡലങ്ങളിൽ നല്ല മത്സരം കാഴ്ചെവക്കാൻ സാധിച്ചു. അതിലൂടെ വോട്ട് ശതമാനത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
എന്നാൽ, തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ സ്ഥാനാർഥികളില്ലാത്തത് തിരിച്ചടിയാണ്. തിരുവനന്തപുരം, കാസർകോട്, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലാണ് ഏറെ പ്രതീക്ഷ. പ്രതീക്ഷിക്കാത്ത പല മണ്ഡലങ്ങളിലും വൻ മുന്നേറ്റമുണ്ടാക്കുമെന്നും നേതൃത്വം അവകാശപ്പെടുന്നു.
തിരുവനന്തപുരം ജില്ലയിലാണ് ഏറെ പ്രതീക്ഷ അർപ്പിക്കുന്നത്. സിറ്റിങ് സീറ്റായ നേമം ഒരുകാരണവശാലും നഷ്ടമാകില്ലെന്ന് പാർട്ടി ഉറപ്പിക്കുന്നു. ബി.െജ.പിക്ക് നല്ല വേരോട്ടമുള്ള മണ്ഡലമാണിത്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കാട്ടാക്കട മണ്ഡലങ്ങളിലും വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ അട്ടിമറി ജയം നേടുമെന്നാണ് അവകാശവാദം. ശബരിമലയും വിശ്വാസവും മുഖ്യവിഷയമാക്കിയ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനിലൂടെ ചരിത്ര ജയമാണ് ലക്ഷ്യമിടുന്നത്.
10 വർഷമായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി.കെ. കൃഷ്ണദാസിലൂടെ കാട്ടാക്കട അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നു. പാറശ്ശാല, കോവളം, ആറ്റിങ്ങൽ മണ്ഡലങ്ങളിലും മികച്ച മുന്നേറ്റമുറപ്പിക്കുന്നു. കോന്നി, തൃശൂർ, മണലൂർ, പുതുക്കാട്, പാലക്കാട്, മലമ്പുഴ, കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

