Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണി: യു.ഡി.എഫ് പരാതി നൽകി
text_fieldsbookmark_border
എടപ്പാൾ: തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതായി യു.ഡി.എഫ് പരാതി നൽകി. എം.എൽ.എ ആയാൽ കൊല്ലുമെന്ന് ശബ്ദസന്ദേശം വന്നതായി തവനൂർ യു.ഡി.എഫ് നേതൃത്വം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാനാർഥിക്ക് സുരക്ഷ ശക്തമാക്കണമെന്നും യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ, മണ്ഡലം ചെയർമാൻ ഇബ്രാഹിം മൂതൂർ, കൺവീനർ സുരേഷ് പൊൽപ്പാക്കര എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
