Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightThavanurchevron_rightകെ.ടി. ജലീലിന്‍റെ...

കെ.ടി. ജലീലിന്‍റെ ഒക്കത്തിരുന്ന്​ തന്‍റെ പേരു പറഞ്ഞ​ കുട്ടിക്ക്​ മിഠായികളുമായി ഫിറോസ്​ കുന്നംപറമ്പിലെത്തി -Video

text_fields
bookmark_border
കെ.ടി. ജലീലിന്‍റെ ഒക്കത്തിരുന്ന്​ തന്‍റെ പേരു പറഞ്ഞ​ കുട്ടിക്ക്​ മിഠായികളുമായി ഫിറോസ്​ കുന്നംപറമ്പിലെത്തി -Video
cancel

മലപ്പുറം: നമ്മുടെ സ്ഥാനാർഥി ആരാണെന്ന ചോദ്യത്തിന് തവനൂരിലെ​ ഇടത്​ സ്ഥാനാർഥി ​െക.ടി ജലീലിന്‍റെ ഒക്കത്തിരുന്ന്​ 'ഫിറോസിക്ക' എന്ന്​ പറഞ്ഞ് ചിരിയുടെ മാലപ്പടക്കം തീർത്ത്​​ സമൂഹ മാധ്യമങ്ങളിൽ വൈറലായ കുഞ്ഞാരാധികയെ കാണാൻ ഒടുവിൽ ഫിറോസ്​ കുന്നംപറമ്പിൽ എത്തി. ഫിറോസിനെ കണ്ട​പ്പോൾ തന്നെ കുഞ്ഞ്​ തിരിച്ചറിഞ്ഞു. ഫിറോസിനെ കാണിച്ചുകൊണ്ട്​ ഇത്​ ആരാ ? എന്ന ചോദ്യത്തിന്​ ഉടനെ വന്നു കൃത്യമായ മറുപടി; 'ഇത്​ ഫിറോസ്​ കാക്കയാണ്​'. കൂടി നിന്നവർ ഹർഷാരവത്തോടെയാണ്​ മറുപടിയെ എതിരേറ്റത്​.

കുഞ്ഞിന്‍റ കൈയിൽ മുത്തം വെച്ച ഉടനെ ഫിറോസിനോട്​ കുഞ്ഞിന്‍റെ ചോദ്യം; മിഠായി തര്വോ?.. കേട്ടപാടെ ഫിറോസ്​ കുന്നംപറമ്പിൽ താൻ വാങ്ങി കൊണ്ടുവന്ന ഒരു പെട്ടി മിഠായിയും നിറ​െയ ചോക്​ലേറ്റുകളും കുഞ്ഞിന്‍റെ കൈയിൽ വെച്ചുകൊടുത്തു.

ഒടുവിൽ 'നമ്മുടെ ചിഹ്​നം പറഞ്ഞുകൊടുത്തേ' എന്ന ടാസ്​കിന്​ മുന്നിലും പതാറാതെ തന്നെ ഉത്തരമെത്തി 'നമ്മുടെ ചിഹ്​നം കൈപ്പത്തി'. കുഞ്ഞിന്‍റെ ഇൗ മറുപടിയും കൈയടികളോടെയാണ്​ യു.ഡി.എഫ്​ പ്രവർത്തകർ സ്വീകരിച്ചത്​.

കെ.ടി. ജലീലിനോട്​ നമ്മുടെ സ്ഥാനാർഥി 'ഫിറോസിക്ക' (ഫിറോസ്​ കുന്നംപറമ്പിൽ) ആണന്ന കുഞ്ഞിന്‍റെ മറ​ുപടി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. യു.ഡി.എഫ്​ കേന്ദ്രങ്ങൾ ഈ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കു​ന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firoz kunnamparambilassembly election 2021viral girl
News Summary - firozkunnamparambil met small girl who said his name to KT Jaleel as her candidate
Next Story