Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightTarurchevron_rightകു​ഞ്ഞു​വി​ര​ലി​ൽ മ​ഷി...

കു​ഞ്ഞു​വി​ര​ലി​ൽ മ​ഷി പു​ര​ട്ടി ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ അ​മ​ൽ

text_fields
bookmark_border
vote ink amal
cancel
camera_alt

കാ​വ​ശ്ശേ​രി ചു​ണ്ട​ക്കാ​ട് സ്കൂ​ളി​ൽ പി​താ​വി​നോ​ടൊ​പ്പ​മെ​ത്തി​യ കു​ട്ടി​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റാ​ൻ വി​ര​ലി​ൽ

മ​ഷി പു​ര​ട്ടി​ക്കൊ​ടു​ക്കു​ന്നു

ആ​ല​ത്തൂ​ർ: വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത​തു​കൊ​ണ്ട് വോ​ട്ട് ചെ​യ്യാ​ൻ പോ​കു​മ്പോ​ൾ ചു​ണ്ട​ക്കാ​ട്ടി​ലെ നൗ​ഫ​ൽ ര​ണ്ട​ര വ​യ​സ്സു​ള്ള മ​ക​ൻ അ​മ​ൽ മു​ഹ​മ്മ​ദി​െ​ന​യും കൂ​ടെ​ക്കൂ​ട്ടി.

ബൂ​ത്തി​ലെ​ത്തി പി​താ​വി​െൻറ വി​ര​ലി​ൽ മ​ഷി പു​ര​ട്ടു​ന്ന​ത് ക​ണ്ട കു​ട്ടി​യും കൈ ​നീ​ട്ടി. കു​ട്ടി​യു​ടെ ആ​ഗ്ര​ഹം നി​ഷേ​ധി​ക്കാ​ൻ വ​നി​ത പോ​ളി​ങ് ഓ​ഫി​സ​ർ​ക്കും മ​ന​സ്സു​വ​ന്നി​ല്ല.

നീ​ട്ടി​പ്പി​ടി​ച്ച കു​ഞ്ഞു​വി​ര​ലി​ൽ മ​ഷി പു​ര​ട്ടി​യ​തോ​ടെ അ​മ​ൽ മു​ഹ​മ്മ​ദും ഹാ​പ്പി. ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കാ​വ​ശ്ശേ​രി ചു​ണ്ട​ക്കാ​ട് കെ.​കെ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ 77ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് സം​ഭ​വം.

Show Full Article
TAGS:assembly election 2021 election ink tharoor 
News Summary - small boy amal's nail also inked as part of voting
Next Story